TRENDING:

ഇൻഷുറൻസ് തുക കിട്ടാൻ യുവാവ് ഭാര്യയെ കൊലപ്പെടുത്തി; അപകടമെന്ന് വരുത്തി തീർക്കാൻ ശ്രമം

Last Updated:

അപകടം എന്ന് വരുത്തിത്തീർക്കാൻ അതിവിദഗ്ധമായി ആസൂത്രണം ചെയ്ത പ്ലാൻ പുറത്തായി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇൻഷൂറൻസ് തുക കൈപ്പറ്റാൻ ഭാര്യയെ കൊലപ്പെടുത്തി അപകട മരണമെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച ചാർട്ടേഡ് അക്കൗണ്ടന്റിനെ പോലീസ് അറസ്റ്റ് ചെയ്തു.
advertisement

സംശയം തോന്നാതിരിക്കാൻ ഭാര്യയുടെ മരണ ശേഷം, ഇദ്ദേഹം അവരുടെ കണ്ണ് ദാനം ചെയ്യുകയും ആളുകളുടെ സഹതാപം പിടിച്ചു പറ്റാൻ നിരവധി സ്ഥലങ്ങളിൽ സംഭാവന ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന് ശേഷം പോലീസ് കൃത്യമായ അന്വേഷണം നടത്തിയിട്ടില്ലായിരുന്നെങ്കിൽ അപകട മരണം തന്നെയായി കണക്കാക്കപ്പെടുകയും കുറ്റകൃത്യം ഒരിക്കലും പുറത്തെത്തുകയും ചെയ്യില്ലായിരുന്നു.

ഗുജറാത്തിലെ ബനസ്കന്ദ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വെള്ളിയാഴ്ച്ചയാണ് ലളിത് തങ്ക് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്ത്.

ഭർത്താവും ഭാര്യയും തമ്മിൽ വീടിന്റെ മട്ടുപ്പാവിൽ തർക്കം നടന്നിരുന്നു എന്ന സൂചന കിട്ടിയതാണ് കേസിൽ വഴിത്തിരിവായത്. സംശയത്തെ തുടർന്ന് പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു.

advertisement

എന്നാൽ, എട്ട് മാസം മുൻപ്, മരണപ്പെട്ട സ്ത്രീയുടെ പേരിൽ കുറ്റവാളിയെന്ന് സംശയിക്കപ്പെടുന്ന ഭർത്താവ് 1.20 കോടി രൂപയുടെ ഇൻഷൂറൻസ് എടുത്തിരുന്നു വെന്നും അവരുടെ പേരിൽ, 17 ലക്ഷം രൂപ വില വരുന്ന ഹ്യൂണ്ടായ് ക്രെട്ട കാർ വാങ്ങി സുഹൃത്തിന് കൈമാറിയെന്നും കണ്ടെത്തി.

പോലീസ് ചോദ്യം ചെയ്ത അവസരത്തിൽ ഗൂഢാലോചന കുറ്റം സമ്മതിച്ച ലളിത് പൊട്ടിക്കരയുകയും ഭാര്യയെ കൊല ചെയ്തെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

  • മരണപ്പെട്ട സ്ത്രീയുടെ പേരിൽ കുറ്റവാളിയെന്ന് സംശയിക്കപ്പെടുന്ന ഭർത്താവ് 1.20 കോടി രൂപയുടെ ഇൻഷൂറൻസ് എടുത്തിരുന്നു
  • advertisement

റിപ്പോർട്ടുകൾ പ്രകാരം, ലളിതിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. ഭാര്യയുടെ പേരിലുള്ള ഇൻഷൂറൻസ് തുക തട്ടിയെടുക്കാനാണ് ഈ കടുംകൈ ചെയ്തെന്നതാണെന്ന് പ്രാഥമിക നിഗമനം.

കഴിഞ്ഞ വർഷം ഡിസംബർ 26 ന് ഭിൽഡി പോലീസ് സ്റ്റേഷനിൽ അപകട മരണമെന്ന് എഫ്ഐആർ രജിസറ്റർ ചെയ്തിരുന്നതായി പോലീസ് സാക്ഷ്യപ്പെടുത്തുന്നു. ഭാര്യ വാഹനം ഇടിച്ച് മരണമടഞ്ഞുവെന്നാണ് പോലീസ് പരാതിയിൽ ലളിത് വാദിക്കുന്നത്.

മരണപ്പെട്ട സ്ത്രീയുടെ ചില ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം പുറത്തു വന്നതെന്ന് പോലീസ് പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഫോണ് കോൾ വിവരങ്ങൾ, നിരീക്ഷണ ക്യാമറാ വിവരങ്ങൾ തുടങ്ങിയവ പരിശോധിച്ചിരുന്നു.

advertisement

മരണം അപകടമാണെന്ന് വരുത്തി തീർക്കാൻ കിരിത് മായി എന്നയാൾക്ക് ലളിത് രണ്ട് ലക്ഷം രൂപ നൽകിയിരുന്നുവെന്ന് പോലീസ് പറയുന്നു. അറുപത് ലക്ഷം രൂപ ഇൻഷൂറൻസ് ക്ലെയ്ം ചെയ്യാനായിരുന്നു ലളിതിന്റെ പദ്ധതിയെന്ന് പോലീസ് അവകാശപ്പെടുന്നു.

കഴിഞ്ഞ ഡിസംബർ 26 നു ഭാര്യയെ അമ്പലത്തിലേക്കെന്നും പറഞ്ഞ് പുറത്തു കൊണ്ടു വന്ന് ലളിത് അവളുടെ ലൊക്കേഷൻ കുറ്റവാളിയായ ഡ്രൈവർക്ക് കൈമാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വാഹനം വരുന്നതറിഞ്ഞ ലളിത് ഭാര്യയിൽ നിന്ന് നിശ്ചിത അകലം പാലിക്കുകയും അതിവേഗത്തിൽ വന്ന് വാഹനമിടിച്ച് ഭാര്യ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെടുകയും ചെയ്യുകയുമായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇൻഷുറൻസ് തുക കിട്ടാൻ യുവാവ് ഭാര്യയെ കൊലപ്പെടുത്തി; അപകടമെന്ന് വരുത്തി തീർക്കാൻ ശ്രമം
Open in App
Home
Video
Impact Shorts
Web Stories