ഇരുവരും തമ്മിൽ ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഉണ്ടായി. മുട്ടക്കറിയുണ്ടാക്കാൻ ലല്ലൻ യാദവ് അഞ്ജലിയോട് ആവശ്യപ്പെട്ടെങ്കിലും അഞ്ജലി അതിന് തയാറായില്ല. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ലല്ലൻ പ്രകോപിതനായി അഞ്ജലിയെ ചുറ്റികയും ബെൽറ്റും ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ലല്ലൻ യാദവ് സ്ഥലംവിട്ടു.
ഗുരുഗ്രാമിലെ ചൗമ ഗ്രാമത്തിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നാണ് 32 കാരിയായ അഞ്ജലിയുടെ മൃതദേഹം ഗുരുഗ്രാം പൊലീസ് കണ്ടെത്തിയത്. ആദ്യം മൃതദേഹം കണ്ടെത്തിയത് കെയർ ടേക്കറാണ്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ലല്ലൻ യാദവ് പിടിയിലായി. അഞ്ജലി തന്റെ ഭാര്യയല്ലെന്നും ആറ് വർഷം മുൻപ് പാമ്പ് കടിയേറ്റ് തന്റെ ഭാര്യ മരിച്ചുവെന്നും ലല്ലൻ പോലീസിനോട് വെളിപ്പെടുത്തി.
advertisement