വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാട്ടാക്കട മാറനല്ലൂർ രാജ് ഭവനിൽ അനുരാജിന്റെ ആഡംബര കാറും പണവും സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളുമാണ് സംഘം തട്ടിയെടുത്തതായി പരാതി നൽകിയത്.
രണ്ടാഴ്ച മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയാണ് അനുരാജിനെ കഴക്കൂട്ടത്തേക്ക് വിളിച്ചു വരുത്തിയത്. കഴക്കൂട്ടത്തെത്തിയ അനുരാജിന്റെ കാറിൽ യുവതി കയറി. ഇതേസമയം, കാറിൻ്റെ ലൊക്കേഷൻ വാട്സ്ആപ്പ് വഴി പ്രതികൾക്ക് യുവതി കൈമാറി.
ബൈപ്പാസ് ജംഗ്ഷനിൽ വച്ച് അനുരാജിൻ്റെ കാർ ഇന്നോവ കാറിൽ എത്തിയ പ്രതികൾ തടഞ്ഞു. തുടർന്ന് കഴുത്തിൽ കത്തിവച്ച് അനുരാജിൻ്റെ കഴുത്തിൽ കിടന്ന മൂന്നു പവൻ വരുന്ന സ്വർണ മാല പൊട്ടിച്ചെടുത്ത ശേഷം മർദ്ദിച്ചു.
advertisement
മർദ്ദനം സഹിക്കവയ്യാതെ അനുരാജ് ഓടി രക്ഷപ്പെട്ടു. തുടർന്ന് കാറുമായി അക്രമികൾ കടന്നു കളഞ്ഞു.
കാറിനുള്ളിൽ ഒന്നരലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകളും 4,17,000 (നാല് ലക്ഷത്തി പതിനേഴായിരം) രൂപയും ഉണ്ടായിരുന്നതായി അനുരാജ് പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കഴക്കൂട്ടം പോലീസിൻ്റെ അന്വേഷണത്തിലാണ് ആലപ്പുഴയിൽ നിന്നും കാർത്തിക് പിടിയിലായത്. ഹണി ട്രാപ്പ് വഴി ആഡംബരക്കാർ തട്ടിയെടുത്ത കേസിൽ മൂന്ന് പേർക്കെതിരെ കഴക്കൂട്ടം പോലീസ് കേസെടുത്തു.
പിടിയിലായവരുമായി അനുരാജിന് മുമ്പ് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നു.
Summary: Kazhakkoottam police arrested three persons in connection with a man being pulled into a honey trap. A team of men and a woman snatched him of valuables including a luxury car, money and gold