വിനയ് റായ് (38) എന്നയാളെയാണ് സൂററ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ആളെ തിരിച്ചറിയാതിരിക്കാനാണ് ക്രൂരമായ രീതിയിൽ മുഖം വികൃതമാക്കിയതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സൂററ്റിലെ കരംഗ് ഗ്രാമത്തിലുള്ളയാളാണ് വിനയ് റായ്. ഇയാളുടെ കാമുകിയെയാണ് കൊലപ്പെടുത്തിയത്.
വിവാഹിതനായ വിനയ് റായിക്ക് രണ്ട് കുട്ടികളുമുണ്ടെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച്ചയാണ് വിനയ് അറസ്റ്റിലാകുന്നത്. ഫാക്ടറി ജീവനക്കാരനായ വിനയ് യുവതിയുമായി അടുപ്പത്തിലായിരുന്നു. തനിക്കെതിരെ യുവതി പീഡനപരാതി നൽകുമെന്ന കാരണത്തിനാണ് കൊലപ്പെടുത്തിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
advertisement
രണ്ട് വർഷമായി കൊല്ലപ്പെട്ട യുവതിയുമായി വിനയ്ക്ക് ബന്ധമുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 24 നാണ് യുവതിയെ നന്ദൂർബാർ ജില്ലയിലെ റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്ത് മുറിച്ച നിലയിലും മുഖത്തെ തൊലി നീക്കം ചെയ്ത നിലയിലുമായിരുന്നു മൃതദേഹം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,
കൊല്ലപ്പെടുന്നതിന് പത്ത് ദിവസം മുമ്പാണ് യുവതിയെ വിനയ് സൂററ്റിലേക്ക് വിളിച്ചു വരുത്തിയത്. ഈ സമയത്താണ് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നതായി വിനയ് അറിയുന്നത്. യുവതി തന്നെയാണ് ഇക്കാര്യം പറയുന്നതും. മുമ്പ് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്നും തന്നെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അയാൾക്കെതിരെ പീഡന പരാതി നൽകിയതായും യുവതി വിനയിയോട് പറഞ്ഞു.
വിനയ് തന്നെ വിവാഹം ചെയ്യണമെന്നായിരുന്നു യുവതിയുടെ ആവശ്യം. വിവാഹത്തിന് തയ്യാറായില്ലെങ്കിൽ വിനയ്ക്കെതിരെയും പീഡന പരാതി നൽകുമെന്ന് ഭയന്നാണ് കാമുകിയെ കൊലപ്പെടുത്തിയതെന്ന് വിനയ് പൊലീസിനോട് വെളിപ്പെടുത്തി.
Also Read-ജോലി ഉരുളക്കിഴങ്ങ് തീറ്റ, ശമ്പളം 50,000 രൂപ; ഈ ജോലിക്ക് അപേക്ഷിക്കാം
കൊല്ലാൻ പദ്ധതിയിട്ട വിനയ് ട്രെയിനിൽ യുവതിയെ സൂററ്റിൽ നിന്നും നന്ദൂർബറിൽ എത്തിച്ചു. ഇവിടെ നിന്നും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് കൊല്ലുകയായിരുന്നു. ശേഷം റെയിൽവേ ട്രാക്കിൽ മൃതദേഹം ഉപേക്ഷിച്ച് കടന്നു കളഞ്ഞു.
ഭര്‍ത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു; ഭാര്യ മകനെയുമെടുത്ത് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്‌തു
ഭർത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച ശേഷം ഭാര്യ അഞ്ചു വയസുകാരനായ മകനെയും എടുത്ത് വീട്ടുവളപ്പിലെ കിണറ്റിൽ ചാടി മരിച്ചു. കൊടുവഴന്നൂർ പന്തുവിള സുബിൻ ഭവനിൽ ബിന്ദു (40), രെജിൻ (5) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ബിന്ദുവിന്റെ ഭർത്താവ് രജിലാൽ (40) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൂത്തമകൻ സുബിൻ കുമാറിനെ (15) കൂടി കിണറ്റിൽ എറിയാൻ ബിന്ദു ശ്രമിച്ചെങ്കിലും സുബിൻ കുതറിയോടി രക്ഷപ്പെട്ടു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് സംഭവം.
കൊടുവഴന്നൂർ പന്തുവിളയിൽ ഞായറാഴ്ച രാത്രി 10.45നായിരുന്നു നാടിനെ നടുക്കിയ സംഭവം. ബിന്ദുവും രജിലാലും എട്ടുവർഷമായി പന്തുവിളയിൽ ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. കരടവിള, ഇരമം സ്വദേശിയുടെ ഭാര്യയായിരുന്ന ബിന്ദു രജിലാലുമായി അടുപ്പത്തിലാകുകയും ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് ആ ബന്ധത്തിലുണ്ടായ മൂത്ത മകനുമായി രജിലാലിനൊപ്പം ഇറങ്ങിപോകുകയുമായിരുന്നു. രജിലാലും നേരത്തേ വിവാഹിതനാണ്. രജിലാലിൻ്റെ മുൻ ഭാര്യ ഗർഭിണിയായിരിക്കെ ആത്മഹത്യചെയ്തിരുന്നു. അസ്വാഭാവിക മരണത്തിന് അന്ന് പൊലീസ് കേസും എടുത്തിരുന്നു.
ഒരുമിച്ച് താമസിച്ചിരുന്ന ബിന്ദുവും രജിലാലും തമ്മിൽ തർക്കം പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ബിന്ദു ആദ്യ വിവാഹബന്ധം വേർപെടുത്തിയിട്ടുമില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസും നടന്നുവരികയായിരുന്നു.