ജോലി ഉരുളക്കിഴങ്ങ് തീറ്റ, ശമ്പളം 50,000 രൂപ; ഈ ജോലിക്ക് അപേക്ഷിക്കാം
- Published by:user_57
- news18-malayalam
Last Updated:
''നിങ്ങള്‍ക്ക് ഉരുളക്കിഴങ്ങ് ഇഷ്ടമാണെങ്കില്‍, ഇതാണ് നിങ്ങള്‍ക്ക് ഏറ്റവും നല്ല ജോലി'', എന്ന് കാണിച്ച് റെസ്റ്റോറന്റ് നല്‍കിയ തൊഴില്‍ പരസ്യം ഇപ്പോള്‍ വൈറലാണ്
കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് നിരവധി പേർക്കാണ് ജോലി നഷ്ടപ്പെട്ടത്. മറ്റ് ചിലര്‍ക്കാണെങ്കില്‍ വെട്ടിക്കുറച്ച ശമ്പളത്തില്‍ പണിയെടുക്കേണ്ടിയും വന്നു. ഈ സാഹചര്യത്തില്‍ നിത്യവൃത്തിക്കായി എന്ത് ജോലിയും ഏറ്റെടുക്കാന്‍ തയ്യാറായിട്ടാണ് ഒരു വിഭാഗം ആളുകള്‍ ഇപ്പോള്‍ ഇരിക്കുന്നത്. ഇത്തരമൊരു അവസ്ഥയില്‍, ചില ആളുകള്‍ക്ക് ഒരു സ്വപ്ന ജോലിയായി മാറിയേക്കാവുന്ന ഒരു ജോലിയുടെ വിവരമാണ് പങ്കുവയ്ക്കുന്നത്.
യുകെയിലെ ബോട്ടണിസ്റ്റ് എന്ന റസ്റ്റോറന്റ് ഒരു രസകരമായ ജോലി വാഗ്ദ്ദാനം ചെയ്ത് പരസ്യം നല്‍കിയിരുന്നു. അതില്‍ അവര്‍ പറയുന്നത്, ഉരുളക്കിഴങ്ങും ഇറച്ചിയും രുചിക്കാന്‍ അവര്‍ക്ക് ഒരാളെ ആവശ്യമുണ്ടെന്നാണ്. അതിനായി നല്ലൊരു തുകയും വാഗ്ദ്ദാനം ചെയ്യുന്നുണ്ട്. 500 പൗണ്ട്, അതായത് ഏകദേശം 50,000 രൂപയാണ് ഈ ജോലിക്കായി റെസ്റ്റോറന്റ് വാഗ്ദാനം ചെയ്യുന്ന ശമ്പളം. പ്രോ-ടാറ്റോ-ടാറ്റര്‍ എന്ന് വിളിക്കുന്ന തൊഴിൽ ചെയ്യാനാണ് റെസ്റ്റോറന്റ് ആളെ തിരയുന്നത്.
നിങ്ങളുടെ ജോലിയുടെ ഭാഗമായി, തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥി വറുത്ത ഉരുളക്കിഴങ്ങ് രുചിക്കണം. കൂടാതെ, അവര്‍ക്ക് മാംസവും രുചിക്കേണ്ടിവരും. അവരുടെ അംഗീകാരത്തിന് ശേഷം മാത്രമേ ഈ ഭക്ഷണങ്ങള്‍ റെസ്റ്റോറന്റില്‍ വില്‍ക്കൂ. ബോട്ടണിസ്റ്റില്‍ വിവിധ വറുത്ത വിഭവങ്ങള്‍ ലഭ്യമാണ്. മികച്ച വറുത്ത ഉരുളക്കിഴങ്ങ് ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനാണ് ഈ തൊഴില്‍ ഒഴിവ് അവതരിപ്പിച്ചിരിക്കുന്നത്. ഉരുളക്കിഴങ്ങിനൊപ്പം, ഈ ജോലിക്ക് നിയോഗിക്കപ്പെടുന്ന വ്യക്തി, ബീഫ്, ചിക്കന്‍, ആട്, പന്നിയിറച്ചി എന്നിവയുള്‍പ്പെടെ നാല് തരം മാംസവും രുചിക്കണം.
advertisement
ഈ ജോലിക്ക് നിങ്ങള്‍ക്ക് അപേക്ഷിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍, അതിനുള്ള വിവരങ്ങളും പറഞ്ഞുതരാം. പ്രോ-ടാറ്റോ-ടാറ്റര്‍ക്കായി റെസ്റ്റോറന്റ് ഒരു ടെസ്റ്റിംഗ് സെഷന്‍ ക്രമീകരിച്ചിട്ടുണ്ട്. ഇത് സെപ്റ്റംബര്‍ 19നാണ് നടത്തുക. കൂടാതെ, 500 വാക്കില്‍ കുറയാത്ത ഒരു ഉപന്യാസവും റോസ്റ്റ് ഡിന്നറില്‍ അപേക്ഷകന്‍ എഴുതേണ്ടതുണ്ട്. ഇതിനുപുറമെ, അവര്‍ ഉരുളക്കിഴങ്ങിന്റെ രുചിയെക്കുറിച്ച് 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ നിര്‍മ്മിക്കേണ്ടതുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനാര്‍ത്ഥിക്ക് 500 പൗണ്ട് ശമ്പളം നല്‍കും.
ബൊട്ടാണിസ്റ്റ് പ്രോ -ടാറ്റോ ടെസ്റ്റര്‍ ജോലിക്കായി അപേക്ഷിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക - https://nwtc.uk.com/
advertisement
''നിങ്ങള്‍ക്ക് ഉരുളക്കിഴങ്ങ് ഇഷ്ടമാണെങ്കില്‍, ഇതാണ് നിങ്ങള്‍ക്ക് ഏറ്റവും നല്ല ജോലി'', എന്ന് കാണിച്ച് റെസ്റ്റോറന്റ് നല്‍കിയ തൊഴില്‍ പരസ്യം ഇപ്പോള്‍ വൈറലാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ബോട്ടണിസ്റ്റ് റെസ്റ്റോറന്റ് ശൃംഖല ഒരു ചര്‍ച്ചാവിഷയമാണ്.
പ്രദേശത്തെ സസ്യശാസ്ത്രജ്ഞരുടെ അസാധാരണമായ സസ്യനിര്‍മ്മിതികളും, പുരാവസ്തുക്കളും, ചുവരുകളില്‍ തൂങ്ങിക്കിടക്കുന്ന ക്ഷുദ്രാഭരണങ്ങളും ഒക്കെ നിറഞ്ഞ ഒരു വ്യത്യസ്തമായ ഒരു ഭക്ഷണശാല ശൃംഖലയാണ് ബൊട്ടാണിസ്റ്റ്. കൂടാതെ, ചിലര്‍ തത്സമയ സംഗീതം ആസ്വാദിക്കാനും, സരസ സംഭാഷണത്തിനും ഒക്കെ ഇവിടം തിരഞ്ഞെടുക്കുന്നു. എല്ലാവര്‍ക്കും അത്ഭുതകരമായ ആസ്വാദനങ്ങള്‍ക്കുള്ള ഒരു അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
advertisement
ഭക്ഷണപാനീയങ്ങളുടെ ഒരു രഹസ്യ ഉദ്യാനം എന്നാണ് ബൊട്ടാണിസ്റ്റിനെ അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. ''ഇവിടെ ഞങ്ങളുടെ സസ്യശാസ്ത്രജ്ഞര്‍ നിങ്ങള്‍ക്ക് അസാധാരണമായ ഭക്ഷണപാനീയങ്ങളുടെ ആനന്ദങ്ങള്‍ പ്രദാനം ചെയ്യുന്നതിനായി കുറഞ്ഞതും കൂടിയതുമായ ഭക്ഷണം നല്‍കും. എല്ലാ രാത്രിയിലും തത്സമയ സംഗീതം ആസ്വദിച്ച് നേരംപോക്കാനുള്ള ഒരു സൗഹൃദ അന്തരീക്ഷം ഇവിടെ ഉറപ്പുനല്‍കുന്നു!'' എന്നാണ് ബൊട്ടാണിസ്റ്റ് തങ്ങളെക്കുറിച്ച് ഔദ്യോഗിക വെബ്‌സൈറ്റില്‍ കുറിച്ചിരിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 07, 2021 7:13 AM IST