TRENDING:

ലൈഫ് മിഷനില്‍ വീട് കിട്ടിയില്ല; മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിന് തീയിട്ടു

Last Updated:

കീഴാറ്റൂർ സ്വദേശി മുജീബ് റഹ്മാൻ ആണ് ഓഫീസിന് തീയിട്ടത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം കീഴാറ്റൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് തീയിട്ടു. കീഴാറ്റൂർ സ്വദേശി മുജീബ് റഹ്മാൻ ആണ് ഓഫീസിന് തീയിട്ടത്. ലൈഫ് ഭവന പദ്ധതി പ്രകാരം വീട് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് അക്രമം എന്ന് സൂചന. മുജീബിനെ പൊലീസ് പിടികൂടി. പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
advertisement

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.  എട്ടാം വാര്‍ഡിലെ താമസക്കാരനായ മുജിബ് റഹ്മാനാണ് പഞ്ചായത്ത് ഓഫീസിന് തീയിട്ടത്. ലൈഫ് ഭവന പദ്ധതിയില്‍ വീട് ലഭിക്കുന്നതിനായി ഇയാള്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. 94-ാമതായാണ് മുജീബ് ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ ലിസ്റ്റിലെ 50 പേര്‍ക്ക് വീടുകള്‍ അനുവദിക്കാനാണ് പഞ്ചായത്ത് തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ വീട് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഇയാള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിന് പിന്നാലെയാണ് പഞ്ചായത്ത് ഓഫീസിലെത്തി പെട്രോള്‍ ഒഴിച്ച് തീയിട്ടത്. ഓഫീസുലണ്ടായിരുന്ന രേഖകളില്‍ പലതും കത്തിനശിച്ചതായാണ് വിവരം. ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. സംഭവത്തില്‍ പൊള്ളലേറ്റ മുജീബിനെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയ ശേഷം സ്റ്റേഷനിലേക്ക് എത്തിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ലൈഫ് മിഷനില്‍ വീട് കിട്ടിയില്ല; മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിന് തീയിട്ടു
Open in App
Home
Video
Impact Shorts
Web Stories