TRENDING:

പ്രതികാരമായി ഭാര്യ അയച്ച കാമുകനൊപ്പമുള്ള രംഗം കണ്ട ഭർത്താവ് ജീവനൊടുക്കി

Last Updated:

കാമുകനൊപ്പമുള്ള ചൂടൻ നൃത്തത്തിന്റെ വീഡിയോയും മുൻപ് മഗന് ഭാര്യ അയച്ചിരുന്നു. ദിവ്യ അയച്ചുകൊടുത്ത വീഡിയോ കണ്ടതിന് പിന്നാലെയാണ് മഗൻ ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചതിയുടെയും വഞ്ചനയുടെയും ബ്ലാക്ക് മെയിലിങ്ങിന്റെയും മാനസിക പീഡനത്തിന്റെയും ഞെട്ടിക്കുന്ന സംഭവമാണ് ഹരിയാനയിലെ റോഹ്ത്തക്കിലെ ഒരു ഗ്രാമത്തില്‍ നിന്നും പുറത്തുവരുന്നത്. ഭാര്യ ദിവ്യയും കാമുകൻ ദീപക്കും ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കർഷകൻ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ജീവനൊടുക്കുന്നതിന് മുൻപ് ഭാര്യയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയ ഞെട്ടിക്കുന്ന വീഡിയോയും മഗൻ എന്ന യുവാവ് പോസ്റ്റ് ചെയ്തിരുന്നു. കാമുകനൊപ്പമുള്ള ചൂടൻ നൃത്തത്തിന്റെ വീഡിയോയും മുൻപ് മഗന് ഭാര്യ അയച്ചിരുന്നു. ദിവ്യ അയച്ചുകൊടുത്ത വീഡിയോ കണ്ടതിന് പിന്നാലെയാണ് മഗൻ ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്. ‌
മഗൻ, ദിവ്യയും കാമുകൻ ദീപകും (X)
മഗൻ, ദിവ്യയും കാമുകൻ ദീപകും (X)
advertisement

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പങ്കിട്ട വീഡിയോയിൽ, ദിവ്യ നൃത്തം ചെയ്യുന്നതും അവളുടെ കാമുകൻ വീഡിയോ റെക്കോർഡ് ചെയ്യുന്നതും കാണാം. അതിശക്തമായ വിമർശനമാണ് വീഡിയോക്ക് നേരെ ഉയരുന്നത്. പുരുഷന്മാരുടെ മാനസികാരോഗ്യം, പുരുഷന്മാർക്കെതിരായ ഗാർഹിക പീഡനം, നിയമപാലകരുടെ സത്യസന്ധത എന്നിവയെല്ലാം ഇവിടെ അപകടത്തിലാണ്. നമുക്ക് എങ്ങനെ നീതി ഉറപ്പാക്കാനും അത്തരം ദുരന്തങ്ങൾ തടയാനും എങ്ങനെ കഴിയുമെന്ന് ഒരു ഉപയോക്താവ് കുറിച്ചു.

advertisement

“ഇത് വളരെ ദുഃഖകരവും ഗൗരവമേറിയതുമായ കാര്യമാണ്; സമൂഹത്തിലെ ഇത്തരം അശ്ലീലതകളെ പിഴുതെറിയാൻ, ഇത്തരം സംഭവങ്ങൾ തടയാൻ നാം ഒരു സമൂഹമായി ഒന്നിക്കണം. ഈ വിഷയത്തിൽ പൊലീസ് എന്ത് നടപടി സ്വീകരിച്ചുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല; അത്തരം കുറ്റകൃത്യങ്ങൾ തടയാൻ നാം ബോധവാന്മാരാകുകയും സംഘടിതരാകുകയും വേണം."- വേറൊരാൾ അഭിപ്രായപ്പെട്ടു.

ഇതും വായിക്കുക: മധുവിധു തീരും മുമ്പേ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നൽകിയ ഭാര്യയും കാമുകനും പിടിയില്‍

advertisement

ഭാര്യ ഉപദ്രവിച്ചിരുന്നതായും മഗൻ ആരോപിക്കുന്നു. മരിക്കുന്നതിന് മുമ്പ്, ഭാര്യ ദിവ്യയും അവരുടെ പൊലീസ് കോൺസ്റ്റബിളായ കാമുകനും തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തുവെന്ന് മഗൻ വീഡിയോയിൽ പറയുന്നു. സ്വന്തം പിതാവിനെ കൊലപ്പെടുത്താനും കാമുകന് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ അവരുടെ പൂർവിക ഭൂമി വിൽക്കാനും ഭാര്യ തന്നെ സമ്മർദ്ദത്തിലാക്കിയതായും അയാൾ പറയുന്നു.

ഇരുവർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മഗൻ പൊലീസിനോട് അഭ്യർത്ഥിച്ചു. കൂടാതെ മകനെ മാതാപിതാക്കളോടൊപ്പം നിർത്തണമെന്നും വീഡിയോയിൽ ആവശ്യപ്പെടുന്നു. “എം‌പിയും എം‌എൽ‌എയും എന്റെ വീട് സന്ദർശിക്കണമെന്നും എന്റെ മകനെ ആരും അവരിൽ നിന്ന് അകറ്റില്ലെന്ന് എന്റെ മാതാപിതാക്കൾക്ക് ഉറപ്പ് നൽകണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു,” മഗൻ തന്റെ അവസാന വീഡിയോയിൽ പറഞ്ഞു.

advertisement

റിപ്പോർട്ടുകൾ പ്രകാരം, 2019 ൽ സോഷ്യൽ മീഡിയ വഴിയാണ് മഗൻ ദിവ്യയെ കണ്ടുമുട്ടിയത്. പിന്നീട് വിവാഹം കഴിച്ചു. അഹമ്മദാബാദിലെ ഒരു ഹോട്ടൽ മാനേജർ ആണെന്ന് സ്വയം പരിചയപ്പെടുത്തിയ ദിവ്യ പിന്നീട് മുംബൈയിൽ ഒരു ബാർ നർത്തകിയായി ജോലി ചെയ്തിരുന്നതായി വെളിപ്പെടുത്തിയതായും അമർ ഉജാല റിപ്പോർട്ട് ചെയ്യുന്നു. വീഡിയോകൾ അപ്‌ലോഡ് ചെയ്തതിന് തൊട്ടുപിന്നാലെ, മഗൻ സ്വന്തം കൃഷിയിടത്തിലെ ഒരു മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രതികാരമായി ഭാര്യ അയച്ച കാമുകനൊപ്പമുള്ള രംഗം കണ്ട ഭർത്താവ് ജീവനൊടുക്കി
Open in App
Home
Video
Impact Shorts
Web Stories