TRENDING:

അറുപതുകാരിയായ ഭാര്യയെ സംശയത്തിന്റെ പേരിൽ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച ഭർത്താവിന് 15 വർഷം തടവ്

Last Updated:

ബോംബാക്രമണത്തിനിടെ കൈയിലിരുന്ന ബോംബ് പൊട്ടി പ്രതിയുടെ വലത് കൈപ്പത്തി നഷ്ടപ്പെട്ടിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഭാര്യയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ‌ ശ്രമിച്ച കേസിൽ ഭർത്താവിന് കോടതി 15 വർഷം കഠിന തടവ് വിധിച്ചു. ബോംബാക്രമണത്തിനിടെ കൈയിലിരുന്ന ബോംബ് പൊട്ടി പ്രതിയുടെ വലത് കൈപ്പത്തി നഷ്ടപ്പെട്ടിരുന്നു. വിതുര കല്ലാർ ബിജുഭവനിൽ വിക്രമനെയാണ് പോക്‌സോ കോടതി ജഡ്ജി എം പി ഷിബു ശിക്ഷിച്ചത്.
advertisement

Also Read- കോഴിക്കോട് യുവതി ട്രെയിൻ തട്ടി മരിച്ച സംഭവം; ഭർത്താവിനെതിരെ ആത്മഹത്യപ്രേരണാക്കുറ്റം

അറുപതുകാരിയായ ഭാര്യ കമലത്തെ സംശയത്തിന്റെ പേരിലാണ് അറുപത്തിയേഴുകാരനായ പ്രതി നാടൻ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത്. 2015 ജൂലായ് എട്ടിനാണ് പ്രതി കമലത്തെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തിൽ അഞ്ച് നാടൻ ബോംബുകളുമായി വീട്ടിലെത്തിയത്. വിക്രമനെ കണ്ട കമലം ഓടി വീടിനകത്തുകയറി കതകടച്ചു. ബോംബ് കൈയിൽ പിടിച്ച് കതക് തള്ളിത്തുറക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് പ്രതിയുടെ കൈപ്പത്തി നഷ്ടപ്പെട്ടത്.

advertisement

Also Read- മലപ്പുറത്ത് അമ്മയും മക്കളും മുറിക്കുള്ളിൽ മരിച്ചനിലയിൽ; അന്വേഷണം തുടങ്ങി

ചെറിയ പരിക്കുകളോടെ കമലം രക്ഷപ്പെട്ടു. വീടിന് സാരമായ കേടുപാടുകളും ഉണ്ടായി. പ്രതി തന്നെയാണ് അഞ്ച് ബോംബുകളും നിർമിച്ചത്. സ്‌ഫോടകവസ്തു കൈവശം വെച്ചതിന് ഏഴര വർഷവും വധശ്രമത്തിന് ഏഴര വർഷവുമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രോസിക്യൂഷന് വേണ്ടി കാട്ടായിക്കോണം ജെ കെ അജിത് പ്രസാദ് ഹാജരായി.

മലയാളം വാർത്തകൾ/ വാർത്ത/Crime/
അറുപതുകാരിയായ ഭാര്യയെ സംശയത്തിന്റെ പേരിൽ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച ഭർത്താവിന് 15 വർഷം തടവ്
Open in App
Home
Video
Impact Shorts
Web Stories