പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസിൽ 41 സാക്ഷികളെ വിസ്തരിക്കുകയും 62 രേഖകളും 11 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു.
2024 ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം ചാക്കയിലെ റെയില്‍വേ പാളത്തിന് സമീപം മാതാപിതാക്കള്‍ക്കൊപ്പം കിടുന്നുറങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശിയായ കുട്ടിയെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. നാടോടികളായിരുന്നു ഇവര്‍. കുട്ടിയെ കാണാതായ അന്നുതന്നെ അബോധാവസ്ഥയില്‍ റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള പൊന്തക്കാടില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണത്തില്‍ ഹസ്സന്‍കുട്ടിയാണ് കൃത്യത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞു.
advertisement
കുട്ടിയെ കാണാതായ സ്ഥലത്തിനു സമീപത്തുള്ള ബ്രഹ്മോസിന്റെ എൻട്രി ഗേറ്റിലെയും പരിസര പ്രദേശത്തുമുള്ള മറ്റ് സിസിടിവികളിലെയും ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ ഉപേക്ഷിച്ച ശേഷം ആദ്യം ആലുവയിലും പിന്നാലെ പളനിയിലും പോയി പ്രതി രൂപ മാറ്റം വരുത്തി. പിന്നീട് കൊല്ലത്തു നിന്നുമാണ് പ്രതി പിടിയിലാകുന്നത്.