വിശാലിനു നേരെ വെടിയുതിർത്ത അമൻ ജംഗ്രയ്ക്കായുള്ള തിരച്ചിലിലാണ് പൊലീസ്. ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് അമൻ. ഇയാളെ ഉടൻ തന്നെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച്ച ഓഫീസിൽ വെച്ച് വിശാലും അമനും തമ്മിൽ കസേരയുടെ പേരിൽ തർക്കമുണ്ടായിരുന്നു. ബുധനാഴ്ച്ച വീണ്ടും ഇരുവരും തമ്മിൽ കസേരയെ ചൊല്ലി തർക്കമുണ്ടായി. തുടർന്ന് അമൻ ദേഷ്യപ്പെട്ട് ഓഫീസിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.
advertisement
അടുത്ത ദിവസം വിശാൽ ഓഫീസിലേക്ക് വരുന്ന വഴി അമൻ പിന്നിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു. വെടിവെച്ച ശേഷം ഇയാൾ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അമൻ ആണ് വെടിവെച്ചതെന്ന് മനസ്സിലായത്. ഇയാൾ ഒളിവിലാണ്.
Location :
Delhi,Delhi,Delhi
First Published :
March 30, 2023 9:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓഫീസിൽ കസേരയെ ചൊല്ലി തർക്കം; നടുറോഡിൽ യുവാവിനു നേരെ വെടിയുതിർത്ത് സഹപ്രവർത്തകൻ