കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒന്‍പതിനായിരുന്നു സംഭവം. വേണുഗോപാലിന്റെ വീട്ടിലെത്തിയ രാജു കൈയില്‍ കരുതിയിരുന്ന ദ്രാവകം പ്രസന്നയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വേണുഗോപാലിനും സാരമായി പൊള്ളലേറ്റു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് പ്രസന്നയെ ആശുപത്രിയിലെത്തിച്ചത്.
വിഷം ഉള്ളില്‍ച്ചെന്ന രാജു അപകടനില തരണം ചെയ്താല്‍മാത്രമേ ചോദ്യംചെയ്യാന്‍ സാധിക്കൂ.രാജുവിന് വേണുഗോപാലിന്റെ കുടുംബവുമായി ഉണ്ടായിരുന്ന മുൻ വൈരാഗ്യമാണ് കൊലപാതകശ്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മിൽ കുടുംബ തർക്കവും നിലനിന്നിരുന്നു. കോട്ടയത്ത് താമസിക്കുന്ന രാജു ലോട്ടറിക്കച്ചവടം നടത്തിവരുകയായിരുന്നു.
advertisement
Location :
Kottayam,Kottayam,Kerala
First Published :
March 12, 2025 9:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ചേട്ടന്റെ ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ശേഷം വിഷം കഴിച്ചയാൾ ആശുപത്രിയിൽ