ഇയാൾ അറസ്സിലായതിനു ശേഷം പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങളും പോലീസിന് ലഭിച്ചു. നേരത്തെ മെറ്റ്‌സൺ മൃഗങ്ങളെയും ക്രൂരമായി കൊന്നൊടുക്കിയിരുന്നു. ഭാര്യ വളർത്തിയിരുന്ന നായ്ക്കുട്ടികളെ വാഷിംഗ് മെഷീനിലിട്ടും മുയലുകളെ മിക്സിയിലിട്ടും ആണ് ഇയാൾ കൊന്നോടുക്കിയത്. വിവാഹം കഴിഞ്ഞ് ഏകദേശം 16 മാസം മാത്രമാണ് നിക്കോളാസ് മെറ്റ്‌സണും ഭാര്യ ഹോളി ബ്രാംലിയും ഒന്നിച്ച് കഴിഞ്ഞത്. പിന്നീട് ഇരുവരും തമ്മിലുള്ള ആസ്വാരസ്യങ്ങളെ തുടർന്ന് വേർപിരിയാൻ തീരുമാനിച്ചിരുന്ന സാഹചര്യത്തിലായിരുന്നു കൊലപാതകം.
മെറ്റ്‌സൺ ഒരു ദുഷ്ട രാക്ഷസനായിരുന്നുവെന്നും മനുഷ്യജീവനോട് യാതൊരു പരിഗണനയും ഇല്ലാത്ത ഒരാളാണെന്നും ബ്രാംലിയുടെ കുടുംബം ആരോപിച്ചു. മരണത്തിനു മുൻപ് മകളെ തങ്ങൾ കാണുന്നത് ഇയാൾ വിലക്കിയിരുന്നു എന്നും ബ്രാംലിയുടെ മാതാവ് മൊഴി നൽകി. ഹോളി ബ്രാംലിയെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബമാണ് ആദ്യം പോലീസിൽ പരാതി നൽകിയത്. തുടർന്ന് അവരുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ ദമ്പതികൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ പോലീസ് എത്തി. എന്നാൽ മാർച്ച് 19 ന് ഭാര്യ വീട് വിട്ടുപോയതായി മെറ്റ്സൺ ഉദ്യോഗസ്ഥരോട് പറഞ്ഞു. ചിലപ്പോൾ അവൾ കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്നുണ്ടാകാം എന്നും അയാൾ തമാശയായി പോലീസിനോട് പറഞ്ഞു.
advertisement
എന്നാൽ ഫ്ലാറ്റിൽ അമോണിയയുടെയുടെയും ബ്ലീച്ചിന്റെയും രൂക്ഷ ഗന്ധവും കുളിമുറിയിലെയും ബെഡ്ഷീറ്റിലെയും രക്തക്കറയും ടവ്വലില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ അറക്ക വാളും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ കൂടുതൽ സംശയമായി. ഇയാൾ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയെന്നും അന്വേഷണത്തിൽ വ്യക്തമായി. പിന്നാലെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ ഫോണിൽ ഗൂഗിൾ സെർച്ച് ഹിസ്റ്ററിയും പോലീസ് പരിശോധിച്ചു." എങ്ങനെ ഒരു മൃതദേഹം ഒഴിവാക്കാം", "എൻ്റെ ഭാര്യ മരിച്ചാൽ എനിക്ക് എന്ത് പ്രയോജനം ", കൊലപാതകം ദൈവം ക്ഷമിക്കുമോ" തുടങ്ങിയ കാര്യങ്ങളാണ് ഇയാൾ ഗൂഗിളിൽ തിരഞ്ഞിരിക്കുന്നത്..
ഒരിക്കല്‍ വീട്ടില്‍ വളർത്തിയിരുന്ന നായ്ക്കുട്ടിയെ വാഷിംഗ് മെഷീലിട്ടും മുയലുകളെ ബ്ലെൻഡറിലും മൈക്രോവേവ് ഓവനിലുമിട്ടും പ്രതി കൊലപ്പെടുത്തിയിരുന്നു. ഇതോടെ ഹോളി തന്റെ വളർത്തുമുയലുകളുമായി പോലീസ് സ്റ്റേഷനിൽ അഭയം തേടിയിരുന്നു.