കല്ലേറ് കേസുമായി ബന്ധപ്പെട്ട് ആർപി എഫ് പാലക്കാട് ഡിവിഷൻ സെക്യൂരിറ്റി കമ്മീഷണർ നവീൻ പ്രശാന്തിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത് ' ജനുവരി 25 നാണ് ട്രൈയിനിന് നേരെ കല്ലേറുണ്ടായത്.
സംസ്ഥാനത്ത് വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിച്ചതിന് പിന്നാലെ കല്ലേറുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങളുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തലശേരിക്കും മാഹിക്കുമിടയിൽവെച്ച് വന്ദേഭാരതിന് നേരെ കല്ലേറുണ്ടായിരുന്നു. കല്ലേറിൽ കോച്ചിന്‍റെ ജനൽ ചില്ലുകൾ പൊട്ടിയിരുന്നു. തുടർന്ന് പൊട്ടിയ ചില്ല് താൽക്കാലികമായി ഒട്ടിച്ചാണ് യാത്ര തുടർന്നത്.
advertisement
വന്ദേഭാരത് ട്രെയിനുകൾ സർവീസ് തുടങ്ങിയതിന് ശേഷം തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ബംഗാളിലുമൊക്കെ കല്ലേറുണ്ടായിരുന്നു. തിരുനെൽവേലിയിലും വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറുണ്ടായി.
Location :
Kozhikode,Kozhikode,Kerala
First Published :
February 06, 2024 8:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വടകരയിൽ വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞയാൾ 11 ദിവസത്തിന് ശേഷം പിടിയിൽ