സംഭവത്തിൽ ആനാട് സ്വദേശി അജിത്തിനെയാണ് തിരുവനന്തപുരം സെഷൻസ് കോടതി ജഡ്ജി എംപി ഷിബു ശിക്ഷിച്ചത്. 2015 ഏപ്രിൽ 3ന് രാത്രി 9 മണിയോടെയായിരുന്നു സംഭവം. പഴകുറ്റിയിലെ ഒരു ഹോട്ടലിലെത്തി ഭക്ഷണം കഴിച്ച പ്രതി അജിത്തിന് ഹോട്ടൽ ഉടമകളായ വൃദ്ധ ദമ്പതികൾ രഘുനാഥനും ലീലാമണി ഭക്ഷണത്തിന്റെ ബാക്കി പണം നൽകുമ്പോൾ അതിൽ ഒരു രൂപയുടെ കുറവ് വന്നു.
ഇതിനെ ചൊല്ലി ഉണ്ടായ വാക്കുതർക്കത്തിന് പിന്നാലെ പ്രതി ഹോട്ടലിൽ നിന്നും തിളയ്ക്കുന്ന വെള്ളം എടുത്ത് ദമ്പതികളുടെ മേലേക്ക് ഒഴിക്കുകയായിരുന്നു. ആക്രമണത്തിൽ ലീലാമണിക്ക് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. നെടുമങ്ങാട് സിഐ ആയിരുന്ന സ്റ്റുവർട്ട് കീലർ ആയിരുന്നു കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ.
advertisement
Location :
Thiruvananthapuram,Kerala
First Published :
October 31, 2024 1:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഹോട്ടലിൽ നിന്നും കിട്ടിയ ബാക്കി തുകയിൽ ഒരു രൂപ കുറഞ്ഞതിന് ഉടമയേയും ഭാര്യയേയും കൊല്ലാൻ ശ്രമിച്ചയാൾക്ക് 15 വർഷം കഠിനതടവ്