നവംബർ 18ന് ഉച്ചകഴിഞ്ഞാണു സംഭവം. യുവതി പരാതി നൽകിയിരുന്നില്ല. ബീച്ചിൽ കൂട്ടമാനഭംഗം നടന്നതായി മൂന്നുനാലു ദിവസമായി അഭ്യൂഹം പരന്നു. ഇതോടെ പൊലീസ് സ്വമേധയാ നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച വൈകിട്ട് യുവതിയെ തിരിച്ചറിഞ്ഞു മൊഴിയെടുത്തു. തുടർന്നു പ്രതികളെ പിടികൂടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയും സഹപ്രവർത്തകനായ യുവാവും ബീച്ചിൽ എത്തിയപ്പോഴാണു സംഭവം. യുവാവിനെ കെട്ടിയിട്ടശേഷം യുവതിയെ ബലമായി പിടിച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തിയതായാണ് സൂചന.
advertisement
Location :
First Published :
November 27, 2018 2:13 PM IST