രഹ്നാ ഫാത്തിമ അറസ്റ്റിൽ
Last Updated:
പത്തനംതിട്ട: ശബരിമല ദർശനത്തിന് ശ്രമിച്ച് വിവാദത്തിലായ രഹ്നാ ഫാത്തിമ അറസ്റ്റിൽ. മതവികാരം വ്രണപ്പെടുത്ത രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിനാണ് അറസ്റ്റ്. പത്തനംതിട്ട പൊലീസ് കൊച്ചിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ഇവരെ വൈകിട്ടോടെ പത്തനംതിട്ടയിൽ എത്തിച്ചു. ഇന്ന് തന്നെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. അന്വേഷണത്തിന്‍റെ ഭാഗമായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകും. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു രഹ്നയ്ക്കെതിരെ കേസെടുത്തത്. കേസില്‍ രഹ്ന ഫാത്തിമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
രഹ്നാ ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഒക്ടോബര്‍ 19നായിരുന്നു രഹ്നമാ ഫാത്തിമ ശബരിമല ദര്‍ശനത്തിനെത്തിയിരുന്നത്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് അധികൃതരുടെ മുന്‍കൂര്‍ അനുമതി തേടിയാണ് താന്‍ ശബരിമല സന്ദര്‍ശനം നടത്തിയതെന്നാണ് രഹ്ന മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ പറഞ്ഞിരുന്നത്.
യുവതികള്‍ക്കും ദര്‍ശനം നടത്താമെന്ന സുപ്രീം കോടതി ഉത്തരവ് വന്നത് മുതല്‍ വൃതം നോറ്റ് ശബരിമലയില്‍ പോകാന്‍ ആഗ്രഹിച്ചയാളാണ് താനെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. തന്റെ ആഗ്രഹം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തതാണ്. ശബരിമല സന്ദര്‍ശിക്കുന്ന വിവരം പത്തനംതിട്ട ജില്ലാ കലക്ടറേയും ഐ. ജി മനോജ് എബ്രഹാമിനെയും മുന്‍കൂട്ടി അറിയിക്കുകയും അവര്‍ സുരക്ഷ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.
advertisement
ഓക്ടോബര്‍ 19ന് കടുത്ത പ്രതിഷേധത്തിനിടെ പൊലീസ് സംരക്ഷണയില്‍ സന്നിധാനം വരെ എത്താനായെങ്കിലും മുന്നോട്ടു പേകാന്‍ കഴിയാതെ വന്നതോടെ തിരികെ പോന്നു. ബി.എസ്.എന്‍.എല്‍ ജീവനക്കാരിയായ തന്‍റെ ക്വാര്‍ട്ടേഴ്സ് ചിലര്‍ അടിച്ചു തകര്‍ത്ത സംഭവമുണ്ടായി. ഇതോടനുബന്ധിച്ച് ചിലര്‍ അറസ്റ്റിലുമായി. ജീവന് ഭീഷണിയുള്ളതിനാല്‍ താനും കുടുംബാംഗങ്ങളും ഇപ്പോള്‍ പൊലീസ് സംരക്ഷണയിലാണ് കഴിയുന്നത്. സത്യത്തില്‍ ശബരിമല വിഷയത്തിലെ ഇരയാണ് താന്‍. എന്നാല്‍, തന്നെ കുറ്റവാളിയാക്കി കേസെടുത്തിയിരിക്കുകയാണെന്നും രഹ്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 27, 2018 2:00 PM IST