മോഹനൻ വധശ്രമം:RSS പ്രവർത്തകർ അറസ്റ്റിൽ

Last Updated:
കോഴിക്കോട് : സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനെതിരായ വധശ്രമക്കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. ആർഎസ്എസ് കോഴിക്കോട് സിറ്റി ജില്ലാ കാര്യവാഹക് വെള്ളയിൽ സ്വദേശി എൻ പി രൂപേഷ്, നാദാപുരം കോറോത്ത് വീട്ടിൽ ഷിജിൻ എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നാല് പേർക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ഇവരിൽ രണ്ട് പേരെ പി. മോഹനൻ തിരിച്ചറിഞ്ഞു.
2017 ജൂൺ 9നാണ് കേസിനാസ്പദമായ സംഭവം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ മോഹനൻ കാറിൽ നിന്നിറങ്ങുമ്പോൾ ബോംബെറിയുകയായിരുന്നു. തലേന്നാൾ വൈകുന്നേരം വടകരയിലെ ആർഎസ്എസ് കാര്യാലയം സിപിഎം പ്രവര്‍ത്തകർ ആക്രമിച്ചിരുന്നുവെന്നും ഇതിന് പകരമാണ് ബോംബെറിഞ്ഞതെന്നുമാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്.
advertisement
രണ്ട് പേരെയും വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും.അന്വേഷണം നീണ്ടുവെങ്കിലും യഥാർഥ പ്രതികൾ പിടിക്കപ്പെട്ടുവെന്നാണ് പി.മോഹനൻ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മോഹനൻ വധശ്രമം:RSS പ്രവർത്തകർ അറസ്റ്റിൽ
Next Article
advertisement
Love Horoscope December 3 | ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
  • മേടം രാശിക്കാർക്ക് പങ്കാളിയോട് അനിശ്ചിതത്വം പരിഹരിക്കാൻ ശ്രമിക്കുക.

  • ഇടവം രാശിക്കാർക്ക് പ്രണയത്തിൽ പോസിറ്റീവ് ദിവസം

  • കന്നി രാശിക്കാർക്ക് സന്തോഷകരമായ പ്രണയദിനം

View All
advertisement