TRENDING:

മംഗളൂരു സ്ഫോടനം: ബോംബിനുള്ള സ്ഫോടക വസ്തുക്കളെത്തിയത് ആലുവയിലെ ലോഡ്ജിലെ കൊറിയറിലെന്ന് സംശയം

Last Updated:

സെപ്റ്റംബർ 13 മുതലുള്ള അഞ്ചു ദിവസമാണ് ഇയാൾ ആലുവയിൽ താമസിച്ചതെന്നാണ് കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡ് കണ്ടെത്തിയിരിക്കുന്നത്. അഞ്ചു തവണയില്‍ ഏറെ ഇയാൾ കേരളത്തിൽ എത്തിയതായി അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മംഗളൂരുവിൽ ഓട്ടോയിലുണ്ടായ പ്രഷർ കുക്കർ ബോംബ് സ്ഫോടനത്തിന് സ്ഫോടക വസ്തുക്കൾ എത്തിച്ചത് കേരളത്തിൽ നിന്നാണെന്ന് സംശയം. പ്രതി മുഹമ്മദ് ഷരീഖ് ആലുവയിൽ ലോഡ്ജിൽ മുറി എടുത്തതായി ഭീകര വിരുദ്ധ സ്ക്വാഡിന് വിവരം ലഭിച്ചു. അഞ്ച് ദിവസമാണ് ഷരീഖ് ആലുവയിൽ തങ്ങിയത്. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലും ഷെരീഖ് എത്തിയതിന്റെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
advertisement

ആലുവയിലെ ലോഡ്ജിലെ മേൽ വിലാസത്തിൽ ഷരീഖിന് കൊറിയറിൽ എത്തിയത് സ്ഫോടക വസ്തുക്കൾ ആണോയെന്നാണ് സംശയിക്കുന്നത്. ആലുവയിൽ അഞ്ച് ദിവസം തങ്ങിയത് ഇതിന് വേണ്ടിയാണോയെന്നും സംശയുണ്ട്. എറണാകുളത്ത് നിന്ന് ചില സഹായങ്ങളും ഇയാൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. തമിഴ്നാട്ടിൽ നിന്നാണ് ഷരീഖ് ആലുവയിൽ എത്തിയത്. യാത്രയുടെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

Also Read- 'ഇങ്ങനൊരു ചതി പ്രതീക്ഷിച്ചില്ല'; മംഗളുരു സ്‌ഫോടനക്കേസ് പ്രതി ഉപയോഗിച്ച ആധാര്‍ കാര്‍ഡിന്റെ ഉടമ

advertisement

സെപ്റ്റംബർ 13 മുതലുള്ള അഞ്ചു ദിവസമാണ് ഇയാൾ ആലുവയിൽ താമസിച്ചതെന്നാണ് കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡ് കണ്ടെത്തിയിരിക്കുന്നത്. അഞ്ചു തവണയില്‍ ഏറെ ഇയാൾ കേരളത്തിൽ എത്തിയതായി അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ആലുവയിൽ എത്തിയ ഇയാൾ എവിടെ താമസിച്ചു, ആരെയെല്ലാം സന്ദർശിച്ചു എന്ന കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

അതേസമയം കോയമ്പത്തൂർ, മംഗളൂരു സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താനും സ്വീകരിക്കേണ്ട മുൻകരുതലുകൾ ചർച്ച ചെയ്യാനുമുള്ള കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ സംയുക്ത യോഗം കൊച്ചിയിൽ ആരംഭിച്ചു. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഓഫിസിലാണ് യോഗം ചേരുന്നത്. റോ ഉൾപ്പടെയുള്ള ഏജൻസികളുടെ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ഇതിനിടെ മംഗളൂരു സ്ഫോടനക്കേസ് പ്രതി അവിടെ എത്തിയത് ഒറ്റയ്ക്കായിരുന്നില്ല എന്നു വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മംഗളൂരു പഡിൽ ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. എന്നാൽ കൂടെയുണ്ടായിരുന്നത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും അന്വേഷണം എൻഐഎ ഏറ്റെടുത്തിട്ടില്ല.

advertisement

Also Read- മംഗളൂരു സ്‌ഫോടനക്കേസിൽ അന്വേഷണം കേരളത്തിലേക്കും; പ്രതി ആലുവയിലും എത്തി

മംഗളൂരുവിൽ എത്തിയ മുഹമ്മദ് ഷരീഖ് തന്നെ തിരിച്ചറിയാതിരിക്കാൻ ഹിന്ദു പേര് ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാൾ തന്റെ ഫോണിലെ പ്രൊഫൈൽ ചിത്രമായി ഇട്ടതാകട്ടെ ഇഷ ഫൗണ്ടേഷന്റെ പശ്ചാത്തല ചിത്രവും. അതുകൊണ്ടു തന്നെ വർഗീയ കലാപത്തിനുള്ള ശ്രമമാണ് ഇയാൾ നടത്തിയത് എന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. 2020ൽ ഇയാളെ പ്രകോപനപരമായ ചുവരെഴുത്തുകളുടെ പേരിൽ പൊലീസ് അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടിട്ടുണ്ട്. നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കു പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് ഇയാൾ ഒളിവിൽ പോകുന്നതും സ്ഫോടനം ഉൾപ്പടെയുള്ള ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മൈസൂരുവിൽ ഇയാൾ താമസിച്ചിരുന്ന വീട്ടിൽ നിന്നു വിവിധ രാസവസ്തുക്കളും സ്ഫോടക വസ്തുക്കളും കണ്ടെത്തി. നിലവിൽ മംഗളൂരുവിലെ ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ ചികിത്സയിലാണ് പ്രതിയുള്ളത്. ഇയാളെ ഇന്നു മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ഉൾപ്പടെയുള്ള സന്ദർശിച്ചു വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
മംഗളൂരു സ്ഫോടനം: ബോംബിനുള്ള സ്ഫോടക വസ്തുക്കളെത്തിയത് ആലുവയിലെ ലോഡ്ജിലെ കൊറിയറിലെന്ന് സംശയം
Open in App
Home
Video
Impact Shorts
Web Stories