അന്വേഷണത്തിനിടയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ ഇന്നലെ രാത്രിയോടെ മൂന്നാർ പൊലീസിന്റെ സഹായത്തോടെ ഗൂഡാർവിള എസ്റ്റേറ്റിൽ നിന്ന് പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം മൂന്നാർ പൊലീസ് സ്റ്റേഷനിൽ സുരക്ഷയിൽ പ്രതിയെ പാർപ്പിച്ചിരിക്കുകയാണ്. സ്ഫോടന കേസിലെ 33-ാമത്തെ പ്രതിയായ ഇയാൾ ഭാര്യയുമായി എസ്റ്റേറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. ഇവരുടെ 9വയസുള്ള കുട്ടി സമീപ പ്രദേശത്തെ ഒരു ഹോസ്റ്റലിൽ നിന്നു പഠിക്കുകയാണ്.
ഇതും വായിക്കുക: 'നിങ്ങളില്‍ എത്രപേര് എന്റെ മകനെ കണ്ടിട്ടുണ്ട്? ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ട് എന്നുപോലും അവന് അറിയുമോയെന്ന് സംശയം': മുഖ്യമന്ത്രി
advertisement
2021ലാണ് ജാർഖണ്ഡിൽ സ്ഫോടനത്തിലൂടെ 3 പൊലീസുകാരെ പ്രതി കൊലപ്പെടുത്തിയത്. ഒന്നര വർഷം മുൻപാണ് സഹൻ കേരളത്തിൽ എത്തിയത്. സഹനൊപ്പം കൂടുതൽ ആളുകൾ കേരളത്തിൽ എത്തിയിട്ടുണ്ടാകാമെന്നാണ് എൻഐഎയുടെ നിഗമനം. ഇവരെല്ലാം എവിടെയാണെന്ന് പരിശോധിച്ചതിന് ശേഷമായിരിക്കും തുടർ നടപടികളിലേക്ക് കടക്കുക. പ്രതിയുമായി ഇന്ന് എൻഐഎ സംഘം കൊച്ചിയിൽ എത്തും.
Summary: A Maoist Suspect responsible for killing three policemen in a bomb blast has been arrested in Idukki. The arrested person is Sahan Tuti Dinabu (30) from Jharkhand. The NIA team apprehended the accused from Munnar. Dinabu, who had fled from Jharkhand, was working as a labourer with his wife at the Munnar Goodarvila Estate and had been under the surveillance of the NIA team for some time.