ഇതും വായിക്കുക: രേഷ്മ സ്നേഹം തേടി ഒളിച്ചോട്ടം തുടങ്ങിയത് ഡിഗ്രിക്ക് പഠിക്കുമ്പോൾ; പത്ത് വർഷത്തിനിടെ 10 വിവാഹം
പലരും താലി മാത്രമാണ് വിവാഹത്തിനു കെട്ടിയത്. സ്വർണമാലപോലും ഉണ്ടായിരുന്നില്ല. വിവാഹം കഴിച്ചവരിൽനിന്ന് നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് രേഷ്മ വാങ്ങിയിരുന്നത്. ആഭരണങ്ങളെല്ലാം രേഷ്മയുടെ പക്കൽത്തന്നെയുണ്ടായിരുന്നു. ഭർതൃവീട്ടുകാരോടും നല്ല അടുപ്പമാണ് രേഷ്മയ്ക്കുണ്ടായിരുന്നത്. വിവാഹങ്ങൾ നടത്തിയത് പണത്തിനുവേണ്ടിയല്ലെന്നും സ്നേഹത്തിനുവേണ്ടിയാണെന്നുമെന്ന് രേഷ്മയുടെ മൊഴി സത്യമാണെന്നാണ് വിലയിരുത്തല്‍.
ഇതും വായിക്കുക: 10 ഭർത്താക്കന്മാരെ വിളിക്കാൻ രേഷ്മയ്ക്ക് പ്രത്യേക സമയം; കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി തർക്കം
advertisement
യാത്രാവശ്യങ്ങൾക്കുള്ള പണം മാത്രമാണ് ഭർത്താക്കന്മാരിൽനിന്ന് രേഷ്മ വാങ്ങിയിരുന്നത്. ബിഹാറിൽ ജോലിക്കു പോകുന്നുവെന്നു പറഞ്ഞാണ് ഇവർ വാളകത്തെ വീട്ടിൽനിന്നു പോയിരുന്നത്. കൃത്യമായ ഒരു സമയക്രമം തയാറാക്കി ഇവർ ഭർത്താക്കന്മാരെയും കാമുകന്മാരെയും ദിവസവും വിളിച്ചിരുന്നു. തന്നെ അറസ്റ്റുചെയ്ത് ജയിലിൽ അടയ്ക്കണമെന്നും ഇല്ലെങ്കിൽ ഇനിയും തട്ടിപ്പു തുടരുമെന്നും രേഷ്മതന്നെ പൊലീസിനോടു പറഞ്ഞിരുന്നു.