രേഷ്മ സ്നേഹം തേടി ഒളിച്ചോട്ടം തുടങ്ങിയത് ഡിഗ്രിക്ക് പഠിക്കുമ്പോൾ; പത്ത് വർഷത്തിനിടെ 10 വിവാഹം
- Published by:Rajesh V
- news18-malayalam
Last Updated:
പഞ്ചായത്തംഗവുമായുള്ള വിവാഹ ദിവസം കുളിക്കാന്‍ കയറിയ രേഷ്മ ചെയ്ത ചെറിയ മണ്ടത്തരമാണ് പിടിവീഴാൻ കാരണമായത്
തിരുവനന്തപുരം: പത്തുവർഷത്തിനിടെ പത്തോളം യുവാക്കളെ വിവാഹത്തട്ടിപ്പിന് ഇരയാക്കിയ എറണാകുളം ഉദയംപേരൂർ സ്വദേശി രേഷ്മയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഈ മാസം 5ന് തിരുവനന്തപുരം സ്വദേശിയായ പഞ്ചായത്തംഗവുമായി വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടെയാണ് കള്ളിവെളിച്ചത്താകുന്നത്.
കണ്ണീര്‍കഥകളിലൂടെ യുവാക്കളെ പറ്റിക്കാന്‍ മിടുക്കിയായിരുന്നു രേഷ്മ. പഞ്ചായത്തംഗമായ യുവാവും ഈ കഥകൾ വിശ്വസിച്ചു. പക്ഷേ വിവാഹം നടത്താനിരുന്ന അന്ന് രേഷ്മയുടെ മുഖംമൂടി അഴിഞ്ഞുവീണു. വിവാഹ ദിവസം കുളിക്കാന്‍ കയറിയ രേഷ്മ ചെയ്ത ചെറിയ മണ്ടത്തരമാണ് കള്ളി പൊളിച്ചത്.
ഇതും വായിക്കുക: പണത്തിനു വേണ്ടിയല്ല, സ്‌നേഹം തേടിയാണ് പത്തോളം വിവാഹം കഴിച്ചതെന്ന് രേഷ്മ: അടുത്ത മാസവും വിവാഹം ഉണ്ടായിരുന്നു
മുപ്പതുകാരിയായ രേഷ്മ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എറണാകുളം സ്വദേശിയുമായി ഒളിച്ചോടിയതായിരുന്നു ആദ്യ സംഭവം. 2014ലായിരുന്നു അത്. 2017 വരെ ഇരുവരും ഒന്നിച്ച് താമസിച്ചു. പിന്നീട് പിരിഞ്ഞു. ഇതിനുശേഷം 2022 ആയപ്പോഴേക്കും രേഷ്മ നാല് വിവാഹങ്ങള്‍ കഴിച്ചു. ഇതിനിടെ 2023ല്‍ രേഷ്മയ്ക്ക് ഒരു കുഞ്ഞുണ്ടായി.
advertisement
2025 ഫെബ്രുവരി 19നും ദിവസങ്ങളുടെ മാത്രം ഇടവേളയില്‍ മാര്‍ച്ച് ഒന്നിനും ഓരോ വിവാഹങ്ങള്‍ കഴിച്ചു. ഏപ്രില്‍ മാസത്തിലും ഒരു വിവാഹം നിശ്ചയിച്ചതാണ്. പക്ഷേ വിവാഹമുറപ്പിച്ച യുവാവ് അപകടത്തില്‍പെട്ടതിനാല്‍ അത് മുടങ്ങി. അവസാനമായി രേഷ്മ വിവാഹം കഴിച്ചത് പിടിക്കപ്പെടുന്നതിന് 45 ദിവസം മുന്‍പായിരുന്നു. പത്തായത്തംഗവുമായി ഈ മാസം അഞ്ചിന് വിവാഹം നടക്കുമെന്നാണ് കരുതിയിരുന്നത്. പിന്നാലെ 12–ാം തീയതി മറ്റൊന്നുകൂടി നിശ്ചയിച്ചുറപ്പിച്ചാണ് രേഷ്മ പോയത്.
ഇതും വായിക്കുക: ദിവ്യ മരിച്ചത് നെഞ്ചുവേദന മൂലമെന്നു ഭര്‍ത്താവ്; ഇന്‍ക്വസ്റ്റിനിടെ കൊലപാതകം എന്ന് സംശയം
മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്നാണ് രേഷ്മ ഇരകളെ കണ്ടെത്തിയിരുന്നത്. പത്ത് വിവാഹം കഴിച്ച് പതിനൊന്നാമത്തെ വിവാഹത്തിനായി ഒരുങ്ങിയിറങ്ങിയപ്പോഴാണ് വലയിലാകുന്നത്. പഞ്ചായത്തംഗവുമായുള്ള വിവാഹ ദിവസം കുളിക്കാന്‍ കയറിയ രേഷ്മ ചെയ്ത ചെറിയ മണ്ടത്തരമാണ് പിടിവീഴാൻ കാരണമായത്. കുളി കഴിഞ്ഞ് വിവാഹത്തിനൊരുങ്ങാന്‍ ബ്യൂട്ടി പാർലറിൽ പോകാം എന്ന് രേഷ്മ പറഞ്ഞു. പക്ഷേ കുളിമുറിയില്‍ കയറിയ രേഷ്മ കുളിച്ചില്ല. ഇത് പ്രതിശ്രുത വരന്‍റെ സുഹൃത്തിന്‍റെ ഭാര്യ കണ്ടുപിടിച്ചു. സംശയം മണത്ത ഇവര്‍ വിവരം പ്രതിശ്രുത വരനെ അറിയിച്ചു. ബ്യൂട്ടിപാര്‍ലറില്‍ കയറിയ തക്കത്തിന് രേഷ്മയുടെ ബാഗ് ഇവര്‍ പരിശോധിച്ചപ്പോള്‍ അതില്‍ മുന്‍വിവാഹ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തി. ഇതോടെ തലനാരിഴയ്ക്ക് യുവാവ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
advertisement
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
June 09, 2025 8:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
രേഷ്മ സ്നേഹം തേടി ഒളിച്ചോട്ടം തുടങ്ങിയത് ഡിഗ്രിക്ക് പഠിക്കുമ്പോൾ; പത്ത് വർഷത്തിനിടെ 10 വിവാഹം