TRENDING:

തൃശൂർ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടി തട്ടിപ്പ്; ആറ് ജീവനക്കാര്‍ പ്രതികള്‍; മൂന്ന് പേര്‍ക്ക് എതിരേ സിപിഎം നടപടി

Last Updated:

തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടര്‍ന്ന് സിപിഎം നേതാക്കള്‍ ഉള്‍പ്പെടുന്ന 13 അംഗഭരണസമിതി പിരിച്ചു വിട്ടിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശ്ശൂര്‍: സിപിഎം നേതൃത്വത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍ വായ്പാ തട്ടിപ്പ്. നൂറു കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാററുടെ കണ്ടെത്തല്‍. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. പ്രതികളായ മൂന്ന് ജീവനക്കാര്‍ക്ക് എതിരെ സി പി എം നടപടി സ്വീകരിക്കും. സി പി എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ബാങ്ക് സെക്രട്ടറി സുനില്‍ കുമാര്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, സി പി എം ബ്രാഞ്ച് സെക്രട്ടറിയും സീനിയര്‍ അക്കൗണ്ടന്റുമായ ജില്‍സണ്‍ എന്നിവര്‍ക്ക് എതിരെയാണ് നടപടി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

46 പേരുടെ ആധാരത്തില്‍ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതടക്കം വന്‍ തട്ടിപ്പുകളാണ് ബാങ്കില്‍ നടന്നത്.

സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്റെ തലപ്പത്തുള്ളത്. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടര്‍ന്ന് സിപിഎം നേതാക്കള്‍ ഉള്‍പ്പെടുന്ന 13 അംഗഭരണസമിതി പിരിച്ചു വിട്ടിട്ടുണ്ട്. ബാങ്ക് ഭരണസമിതിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്.

പെരിങ്ങനം സ്വദേശി കിരണ്‍ എന്നയാളുടെ അക്കൗണ്ടിലേക്ക് മാത്രം മറ്റുള്ളവരുടെ ആധാരം പണയം വച്ച് 23 കോടി രൂപ എത്തിയെന്നാണ് സൂചന. സായിലക്ഷ്മി എന്ന സ്ത്രീയുടെ ഭൂമിയുടെ ആധാരം പണയം വച്ച് മൂന്ന് കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു ഇടപാട് നടന്നതിനെക്കുറിച്ച് സായിലക്ഷ്മിക്ക് യാതൊരു അറിവുമില്ല.

advertisement

ഗൂഢാലോചനയില്‍ സിപിഎം ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചു. ബാങ്ക് തട്ടിപ്പിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ആദായനികുതി വകുപ്പിനും ബിജെപി നേതാക്കള്‍ പരാതി കൊടുത്തിട്ടുണ്ട്.

2019-ല്‍ ഇതേ ബാങ്കിനെതിരെ തട്ടിപ്പ് ആരോപണവുമായി നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. തുടര്‍ന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ അന്വേഷണം നടത്തിയതും തട്ടിപ്പ് വിവരങ്ങള്‍ പുറത്തു വന്നതും.

മലയാളം വാർത്തകൾ/ വാർത്ത/Crime/
തൃശൂർ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടി തട്ടിപ്പ്; ആറ് ജീവനക്കാര്‍ പ്രതികള്‍; മൂന്ന് പേര്‍ക്ക് എതിരേ സിപിഎം നടപടി
Open in App
Home
Video
Impact Shorts
Web Stories