TRENDING:

കണ്ണൂരിൽ വ്യാപാരിയുടെ പൂട്ടിയിട്ട വീട്ടിൽ നിന്നും 300 പവനും ഒരു കോടി രൂപയും മോഷ്ടിച്ചു

Last Updated:

അഷ്റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് വീട്ടിൽ കവർച്ച നടന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച. പൂട്ടിയിട്ട വീട് കുത്തി തുറന്ന് ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണവും മോഷ്ടിച്ചു. അരി മൊത്തവ്യാപാരം നടത്തുന്ന കെ.പി അഷ്റഫിന്റെ വീട് കുത്തി തുറന്നാണ് വൻ മോഷണം നടത്തിയത്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷ്ടിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
advertisement

അഷ്റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് വീട്ടിൽ കവർച്ച നടന്നത്. യാത്ര കഴിഞ്ഞ ഞായറാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്ന വിവരം അറിഞ്ഞത്. അടുക്കള ഭാ​ഗത്തുള്ള ജനലിന്റെ ​ഗ്രില്ല് മുറിച്ചു മാറ്റിയായിരുന്നു മോഷ്ടാക്കൾ വീടിനുള്ളിൽ കടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കുടുംബത്തിന്റെ പരാതിയെ തുടർന്ന്, പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ സംഭവ സ്ഥലത്ത് പരിശോധന ആംഭിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരിൽ വ്യാപാരിയുടെ പൂട്ടിയിട്ട വീട്ടിൽ നിന്നും 300 പവനും ഒരു കോടി രൂപയും മോഷ്ടിച്ചു
Open in App
Home
Video
Impact Shorts
Web Stories