ബെംഗളൂരുവിൽ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രികനായിരുന്നു പ്രതി. എക്സൈസ് നടത്തിയ പരിശോധനയിൽ, ബാഗിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന MDMA കണ്ടെത്തുകയായിരുന്നു. തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്തു.
ഐ.ടി. മേഖലയിൽ ഉൾപ്പെടെയുള്ളവർക്ക് ബാംഗ്ലൂരിൽ നിന്നും MDMA പോലുള്ള രാസലഹരികൾ എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണോ ഇയാൾ എന്ന് എക്സൈസ് സംഘം സംശയിക്കുന്നു.
ഹുസൈലിന് ലഹരി വസ്തുക്കൾ ലഭിച്ചത് ഉൾപ്പെടെയുള്ള ഇടപാടുകൾ എക്സൈസ് സംഘം വ്യക്തമായി പരിശോധിക്കുന്നുണ്ട്. ഒരുപക്ഷേ, വരും ദിവസങ്ങളിൽ കൂടുതൽ പ്രതികളിലേക്ക് അന്വേഷണം എത്തുമെന്നും എക്സൈസ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി
advertisement
അന്തർസംസ്ഥാന ബസ്സുകളിലൂടെയും, ട്രെയിൻ മാർഗവും അതിർത്തി കടന്ന് ലഹരി ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എക്സൈസ് സംഘം വാഹന പരിശോധനകൾ ശക്തമാക്കിയത്. വരും ദിവസങ്ങൾ ബൈപ്പാസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് പറഞ്ഞു. പിടിയിലായ പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.
Summary: MDMA seized from the backpack of a Malayali student who was on the way home to Kollam from Bengaluru. A pouch containing MDMA weighing 190 grams was captured by the excise department