അരിക്കോട് സ്വദേശികളായ അബ്ദു സമദ്, സാജിദ് ജമാൽ, ആലപ്പുഴ സ്വദേശി അറഫ നദാൽ എന്നിവരാണ് പിടിയിലായത്. ഇവര് മൂവരും സ്ഥിരം മയക്കുമരുന്ന് വിൽപന നടത്തുന്നവരാണെന്നാണ് പുറത്തുവരുന്ന വിവരം. അബ്ദു സമദ്, സാജിദ് ജമാൽ എന്നിവരാണ് സഹോദരങ്ങൾ. ഇവരെ 2024-ൽ 18 ഗ്രാം കഞ്ചാവുമായി ബെംഗളൂരു പൊലീസ് പിടികൂടിയിട്ടുണ്ട്. അന്ന് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. അറഫ നദാലും കഞ്ചാവ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്.
പ്രതികളെ പിടികൂടാനെത്തിയ പൊലീസിനുനേരെ നായകളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 30 ഗ്രാം എംഡിഎംഎയാണ് പ്രതികളില്‍ നിന്നും കണ്ടെടുത്തത്.
advertisement
Location :
Kozhikode,Kerala
First Published :
Aug 29, 2025 10:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊലീസിനെ കണ്ടതും നായകളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമം; എംഡിഎംഎ സംഘം പിടിയിൽ
