TRENDING:

ഇതും കേരളമാണ്: 'ബാധ'ഒഴിപ്പിക്കാന്‍ ആഭിചാരക്രിയ; ക്രൂര മര്‍ദ്ദനത്തിനിരയായ പൊലീസുകാരന്റെ മകള്‍ ആശുപത്രിയില്‍

Last Updated:

മുറിവുകള്‍ പഴുത്ത് അണുബാധയുണ്ടായതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ആഭിചാരക്രിയക്കാരന്റെ ക്രൂര മര്‍ദ്ദനം. കോട്ടയം ജില്ലയിലെ പൊലീസുദ്യോഗസ്ഥന്റെ മകള്‍ക്കാണ് ആഭിചാരക്രിയയുടെ ക്രൂരതയ്ക്കിരയാകേണ്ടി വന്നത്. ശരീരമാസകലം ചൂരലിന് അടിയും മര്‍ദനവുമേറ്റ പെണ്‍കുട്ടി എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടി.
advertisement

മുറിവുകള്‍ പഴുത്ത് അണുബാധയുണ്ടായതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ജില്ലയുടെ പടിഞ്ഞാറെ ഭാഗത്താണ് സംഭവമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പെണ്‍കുട്ടിയില്‍ 'കയറിക്കൂടിയ പ്രേതത്തെ ഒഴിപ്പിക്കാനായാണ്' പൊലീസുകാരന്‍ മകളുമായി സ്ഥലത്തെത്തുന്നത്.

Also Read: ശാന്തിവനം: തല്‍ക്കാലം വൈദ്യുതി ലൈന്‍ വളവ് നിവരില്ല; മന്ത്രി എം എം മണിയുമായി നടത്തിയ ചര്‍ച്ച പരാജയം

നിലത്ത് കളം വരച്ച് പെണ്‍കുട്ടിയെ അതിനുള്ളിലിരുത്തി ഹോമവും പൂജകളും ആഭിചാരക്രിയകളും നടത്തിുകയായിരുന്നു. ഒരു ദിവസം നീണ്ട പൂജകള്‍ക്കൊടുവില്‍ തളര്‍ന്നുവീണ പെണ്‍കുട്ടിയെ ബാധയിറങ്ങിപ്പോകാനെന്ന പേരില്‍ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഇരുപതിനായിരം രൂപയ്ക്കായിരുന്നു ആഭിചാരക്രിയ.

advertisement

കുട്ടിക്ക് അവശതയനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പിറ്റേന്ന് ഈരാറ്റുപേട്ടയിലെ ആശുപത്രിലെത്തിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ കണ്ട് സംശയം തോന്നിയ ഡോക്ടര്‍ കേസെടുക്കാതെ ചികിത്സ നടത്താനാവില്ലെന്ന് അറിയിച്ചതോടെ പൊലീസുദ്യോഗസ്ഥന്‍ മകളുമായി മടങ്ങിപ്പോവുകയും ചെയ്തു.

പിന്നീട് മുറിവുകള്‍ പഴുത്ത് അണുബാധയുണ്ടായതിനെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇതും കേരളമാണ്: 'ബാധ'ഒഴിപ്പിക്കാന്‍ ആഭിചാരക്രിയ; ക്രൂര മര്‍ദ്ദനത്തിനിരയായ പൊലീസുകാരന്റെ മകള്‍ ആശുപത്രിയില്‍