TRENDING:

വെയിറ്റിംഗ് റൂമിലെ ഹോംനേഴ്‌സിന്റെ ഫോൺ അടിച്ചുമാറ്റി; കോട്ടയത്തെ മൊബൈൽ ഫോൺ മോഷ്‌ടാവ്‌ അറസ്റ്റിൽ

Last Updated:

ഹോംനേഴ്സ് ആയ കൊല്ലം സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചെടുത്ത പ്രതി സംഭവസ്ഥലത്തു നിന്ന് രാത്രിയിൽ തന്നെ രക്ഷപെടുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച് കടന്നുകളഞ്ഞ ബംഗാൾ സ്വദേശി നജുരുൾ ഹക്കിനെ RPF സംഘം അറസ്റ്റ് ചെയ്തു. ഈ മാസം 23ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെ ജനറൽ വെയിറ്റിംഗ് റൂമിൽ വിശ്രമിക്കുകയായിരുന്ന ഹോംനേഴ്സ് ആയ കൊല്ലം സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചെടുത്ത പ്രതി സംഭവസ്ഥലത്തു നിന്ന് രാത്രിയിൽ തന്നെ രക്ഷപെടുകയായിരുന്നു. പരാതി ലഭിച്ചപ്പോൾ മുതൽ RPF ക്രൈം ഇൻറലിജൻസ് ബ്രാഞ്ചും, കോട്ടയം ആർ.പി.എഫ്. ഉദ്യോഗസ്ഥരും പ്രതിയുടെ CCTV ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയും ഊർജ്ജിതമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
പിടിയിലായ പ്രതി RPF സംഘത്തിനൊപ്പം
പിടിയിലായ പ്രതി RPF സംഘത്തിനൊപ്പം
advertisement

കഴിഞ്ഞ രാത്രിയിൽ പ്രതി വീണ്ടും കോട്ടയം റെയിൽവേ സ്റ്റേഷനിൽ വന്നത് RPF ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ, ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. പ്രതിയെ നാടകീയമായി പിടികൂടുകയായിരുന്നു. പ്രതിയിൽ നിന്നും രണ്ടു മൊബൈൽ ഫോണുകൾ കണ്ടെടുത്തു. മോഷ്ടിക്കുന്ന മൊബൈലുകൾ പായിപ്പാടുള്ള അന്യസംസ്ഥാന തൊഴിലാളികൾക്ക് കുറഞ്ഞ വിലയിൽ മറിച്ചു വിൽക്കുന്നതാണ് പ്രതിയുടെ രീതി.

മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതി വിവാഹിതനെങ്കിലും തന്റെ കുടുംബവുമായി വലിയ ബന്ധമില്ല എന്നും, ബസ്റ്റാൻഡുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് മൊബൈലും മറ്റു സാധനങ്ങളും മോഷ്ടിച്ചെടുത്ത് ലഭിക്കുന്ന തുകകൊണ്ട് നിത്യജീവിതം കഴിക്കുന്നുവെന്ന് പ്രതി സമ്മതിച്ചു. ഓണം പ്രമാണിച്ച് റെയിൽവേ സ്റ്റേഷനുകളിൽ വളരെ തിരക്കുള്ളതിനാൽ സുരക്ഷാ പരിശോധനകൾ ഇനിയും ശക്തമാക്കുമെന്ന് RPF ക്രൈം ഇൻറലിജൻസ് ഇൻസ്പെക്ടർ ജിപിൻ എ.ജെ. പറഞ്ഞു.

advertisement

അറസ്റ്റ് ചെയ്ത പ്രതിയെ തുടർനടപടികൾക്കായി കോട്ടയം ഗവൺമെൻറ് റെയിൽവേ പോലീസിന് കൈമാറുകയും, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു. RPF തിരുവനന്തപുരം ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫയുടെ പ്രത്യേക നിർദ്ദേശത്താൽ കോട്ടയം RPF സബ് ഇൻസ്പെക്ടർ എൻ.എസ്.സന്തോഷ്, ഡി. നാഗബാബു, ഫിലിപ്സ് ജോൺ (ക്രൈം ഇൻ്റലിജൻസ്) സന്തോഷ് കുമാർ, മധുസൂദൻ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

Summary: Mobile phone snatcher landed police net in Kottayam, after smart phone of a home nurse got stolen while she was taking rest at the railway station

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
വെയിറ്റിംഗ് റൂമിലെ ഹോംനേഴ്‌സിന്റെ ഫോൺ അടിച്ചുമാറ്റി; കോട്ടയത്തെ മൊബൈൽ ഫോൺ മോഷ്‌ടാവ്‌ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories