ശസ്ത്രക്രിയ നടത്താന്‍ 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടര്‍ പിടിയില്‍
മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ ഓപ്പറേഷൻ നടത്തുന്നതിന് വേണ്ടിയാണ് ഡോ. ഷെറി ഐസക് 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പണം സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഓട്ടു പാറയിലുള്ള ക്ലിനിക്കിൽ എത്തിക്കാനായിരുന്നു നിർദ്ദേശം. പിന്നാലെ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചു.
തുടര്‍ന്ന് ഫിനോൾഫ്തലിൻ പുരട്ടിയ നോട്ടുമായെത്തിയ പരാതിക്കാരന്‍ തുക കൈമാറിയതോടെ വിജിലന്‍സ് ഡോക്ടറെ കൈയോടെ പിടികൂടി. നേരത്തെയും ഷെറി ഐസക്കിനെപ്പറ്റി കൈക്കൂലി പരാതി ഉയർന്നിരുന്നെങ്കിലും തെളിവില്ലാത്തതിനാൽ രക്ഷപെടുകയായിരുന്നു.
advertisement
Location :
Thrissur,Thrissur,Kerala
First Published :
July 11, 2023 7:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൈക്കൂലിക്ക് പിടിയിലായ ഡോക്ടറുടെ വീട്ടില്‍ നിന്ന് 15 ലക്ഷത്തിലേറെ രുപയുടെ നോട്ടുകള്‍ കണ്ടെടുത്തു