ശസ്ത്രക്രിയ നടത്താന്‍ 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടര്‍ പിടിയില്‍
- Published by:Arun krishna
- news18-malayalam
Last Updated:
മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പരാതിക്കാരന്റെ ഭാര്യയുടെ ഓപ്പറേഷൻ നടത്തുന്നതിന് വേണ്ടിയാണ് ഡോ. ഷെറി ഐസക് 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
തൃശൂരില്‍ ശസ്ത്രക്രിയ നടത്താന്‍ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍. തൃശൂർ മെഡിക്കൽ കോളേജിലെ അസ്ഥി രോഗ വിഭാഗം ഡോക്ടര്‍ ഷെറി ഐസക്കാണ് പിടിയിലായത്. പാലക്കാട് സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ശസ്ത്രക്രിയ നടത്താന്‍ 3000 രൂപയാണ് ഡോക്ടർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. സർജറിക്ക് ഡേറ്റ് നൽകാൻ ഇയാള്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്ത് പണം എത്തിക്കണമെന്നും പരാതിക്കാരനോട് പറഞ്ഞിരുന്നു.
മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പരാതിക്കാരന്റെ ഭാര്യയുടെ ഓപ്പറേഷൻ നടത്തുന്നതിന് വേണ്ടിയാണ് ഡോ. ഷെറി ഐസക് 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പണം സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഓട്ടു പാറയിലുള്ള ക്ലിനിക്കിൽ എത്തിക്കാനായിരുന്നു നിർദ്ദേശം. പിന്നാലെ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചു.
തുടര്‍ന്ന് ഫിനോൾഫ്തലിൻ പുരട്ടിയ നോട്ടുമായെത്തിയ പരാതിക്കാരന്‍ തുക കൈമാറിയതോടെ വിജിലന്‍സ് ഡോക്ടറെ കൈയോടെ പിടികൂടി. നേരത്തെയും ഷെറി ഐസക്കിനെപ്പറ്റി കൈക്കൂലി പരാതി ഉയർന്നിരുന്നെങ്കിലും തെളിവില്ലാത്തതിനാൽ രക്ഷപെടുകയായിരുന്നു.
Location :
Thrissur,Thrissur,Kerala
First Published :
July 11, 2023 7:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ശസ്ത്രക്രിയ നടത്താന്‍ 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടര്‍ പിടിയില്‍