ഡിസംബർ 19നാണ് തട്ടിപ്പ് നടന്നത്. ശ്രീനിവാസന്റെ പേരിൽ കാനറാബാങ്ക് തൃശൂർ വെസ്റ്റ് പാലസ് ബ്രാഞ്ചിലുള്ള അക്കൗണ്ടിൽ നിന്നും അഞ്ചു തവണയായി 20.25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഡിസംബർ 19 ന് പുലർച്ചെ 5.08 മുതൽ 7. 03 വരെയുള്ള സമയത്തിനുള്ളിലാണ് തട്ടിപ്പ് നടന്നത്. ആദ്യം 5.50 ലക്ഷം രൂപയും പിന്നീട് 4.5 ലക്ഷം , 2 ലക്ഷം, 4.25 ലക്ഷം, 4 ലക്ഷം രൂപ വീതവും പിൻവലിക്കുകയായിരുന്നു.
advertisement
ശ്രീനിവാസന്റെ പേരിലുള്ള ആധാർകാർഡ് വ്യാജമായി നിർമ്മിച്ച് ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിട്ടുള്ളതെന്ന് സാറാ ജോസഫ് പറഞ്ഞു. സംഭവത്തിൽ പരാതിപ്പെട്ടിട്ടും ബാങ്കിന്റെ ഭാഗത്തു നിന്നും തണുപ്പൻ പ്രതികരണമാണുയായതെന്ന് സാറാ ജോസഫ് ആരോപിച്ചു.
You may also like:'കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാ എന്റെ കുഞ്ഞിന് നീതി കിട്ടി; കോടികൾ ഓഫർ ചെയ്തിട്ടും വാങ്ങിയില്ല': ദൃക്സാക്ഷിയായ രാജു
ജഹാംഗീർ ഹൊസൈൻ സർക്കാർ, മനോവാര എന്നീ പേരുകളിലുള്ള പശ്ചിമ ബംഗാളിലെ ഐസിഐസി അക്കൗണ്ടിലേക്കാണ് പണം പോയിട്ടുള്ളത്. 12 ലക്ഷം രൂപ ജഹാംഗീർ ഹൊസൈൻ സർക്കാരിന്റെ അക്കൗണ്ടിലേക്കും എട്ടേകാൽ ലക്ഷം രൂപ മനോവാര എന്നയാളുടെ അക്കൗണ്ടിലേക്കുമാണ് പോയിട്ടുള്ളത്.
You may also like:കൊലപാതകക്കുറ്റവും തെളിവ് നശിപ്പിക്കലും തെളിഞ്ഞു; കോട്ടൂര്‍ അതിക്രമിച്ചു കടന്നു
ആദ്യത്തെ മൂന്ന് കൈമാറ്റങ്ങൾ ജഹാംഗീറിന്റെ അക്കൗണ്ടിലേക്കും പിന്നീടുള്ള രണ്ടു കൈമാറ്റങ്ങൾ മനോവാരയുടെ അക്കൗണ്ടിലേക്കുമാണ് നടന്നിട്ടുള്ളത്. എന്നാൽ ഉടൻ തന്നെ ഇവർ ഈ അക്കൗണ്ടുകളിൽ നിന്ന് പണം മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ബിഎസ്എഎൻഎല്ലിന്റെ അനാസ്ഥ മൂലമാണ് വ്യാജ സിം ഉണ്ടാക്കാനായതെന്ന് സാറാ ജോസഫ് ആരോപിച്ചു. ബാങ്കിന്റെ ഭാഗത്തും ഗുരുതര വീഴ്ചയുണ്ടെന്നും യൂസർ നെയിം, പാസ് വേഡ് എങ്ങനെയാണ് ചോർന്നതെന്നും സാറാ ജോസഫ് ചോദിക്കുന്നു.