Sister Abhaya Case Verdict| കൊലപാതകക്കുറ്റവും തെളിവ് നശിപ്പിക്കലും തെളിഞ്ഞു; കോട്ടൂര്‍ അതിക്രമിച്ചു കടന്നു
- Published by:Rajesh V
- news18-malayalam
Last Updated:
വിധി പ്രസ്താവത്തിന് പിന്നാലെ പ്രതികളെ തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ചു.
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളായ ഫാ. തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെ കൊലപാതകക്കുറ്റം തെളിഞ്ഞതായി സിബിഐ പ്രത്യേക കോടതി. ഇതിന് പുറമേ ഇരുവര്‍ക്കുമെതിരേ ചുമത്തിയ തെളിവ് നശിപ്പിക്കല്‍ കുറ്റവും തെളിഞ്ഞു. ഫാ. തോമസ് കോട്ടൂരിനെതിരേ അതിക്രമിച്ച് കടന്ന കുറ്റവുമുണ്ട്.
തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് അഭയ കേസില്‍ കേരളം കാത്തിരുന്ന വിധി പ്രസ്താവിച്ചത്. അഞ്ച് മിനിറ്റ് മാത്രമാണ് വിധി പ്രസ്താവം നീണ്ടുനിന്നത്. പ്രതികള്‍ക്കുള്ള ശിക്ഷ ബുധനാഴ്ച വിധിക്കും. ചൊവ്വാഴ്ച വിധി പ്രസ്താവം കേള്‍ക്കാന്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കോടതിയിലെത്തിയിരുന്നു. നിര്‍വികാരനായി കോടതിയിലിരുന്ന ഫാ. തോമസ് കോട്ടൂര്‍ താന്‍ നിരപരാധിയാണെന്നാണ് വിധിപ്രസ്താവത്തിന് ശേഷം പ്രതികരിച്ചു. വിധി കേട്ട് പ്രാര്‍ഥനയില്‍ മുഴുകിയിരുന്ന സിസ്റ്റര്‍ സെഫിയുടെ കണ്ണുകള്‍ നിറഞ്ഞു. ഇവര്‍ക്കൊപ്പം എത്തിയ കന്യാസ്ത്രീകളും വിധി കേട്ട് കരഞ്ഞു.
advertisement
വിധി പ്രസ്താവത്തിന് പിന്നാലെ പ്രതികളെ തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ചു. ഇതിന് പുറമേ പ്രതികള്‍ക്ക് കോവിഡ് പരിശോധനയും നടത്തും. ശേഷം ഫാ. തോമസ് കോട്ടൂരിനെ പൂജപ്പുര ജയിലിലേക്കും സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും കൊണ്ടുപോകും. കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ ശിക്ഷ വിധിക്കുന്നത് കേള്‍ക്കാനായി ഇരുവരെയും ബുധനാഴ്ച വീണ്ടും കോടതിയില്‍ എത്തിക്കും.
advertisement
1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് അന്തേവാസിനിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തുന്നത്. സിസ്റ്റര്‍ അഭയയെ കൈക്കോടാലിയുടെ പിടി കൊണ്ട് പ്രതികള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. അസമയത്ത് പ്രതികളുടെ അവിഹിത ബന്ധം സിസ്റ്റര്‍ അഭയ കണ്ടതിലുള്ള ഭയത്താല്‍ അവരെ പ്രതികള്‍ കൊലപ്പെടുത്തി മൃതദേഹം കിണറ്റിലെറിയുകയായിരുന്നുവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 22, 2020 1:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sister Abhaya Case Verdict| കൊലപാതകക്കുറ്റവും തെളിവ് നശിപ്പിക്കലും തെളിഞ്ഞു; കോട്ടൂര്‍ അതിക്രമിച്ചു കടന്നു