പൊലീസ് പറയുന്നതനുസരിച്ച്, കൊട്ര നാരായണന്‍, സീതാറാം, ലക്ഷ്മി നാരായണ എന്നിവര്‍ സഹോദരങ്ങളാണ്. ദളമ്മയാണ് കൊട്ര നാരായണന്റെ ഭാര്യ. സാവിത്രി എന്നാണ് ഇവരുടെ മകളുടെ പേര്. നാരായണയുടെ സഹോദരന്മാര്‍ക്ക് കൊട്ര രാമറാവു, കൊട്ര ആനന്ദ റാവു, കൊട്ര പ്രകാശ റാവു എന്നിങ്ങനെ മൂന്ന് മക്കളാണുള്ളത്.
കൊട്ര നാരായണന്റെ മരണശേഷം 2019 മുതല്‍ ദളമ്മയും മകള്‍ സാവിത്രിയും കുടുംബ സ്വത്തുക്കളിലുള്ള അവകാശം ലഭിക്കുന്നതിനായി പോരാടുകയാണ്. നാരായണയുടെ സഹോദരന്മാരായ സീതാറാം, ലക്ഷ്മി നാരായണ എന്നിവര്‍ക്ക് തുല്യമായ അവകാശം തങ്ങള്‍ക്കുമുണ്ടെന്നാണ് ഇരുവരും അവകാശപ്പെടുന്നത്. നേരത്തെ അവര്‍ ഇതിനായി നിരാഹാര സമരവും നടത്തിയിരുന്നു.
Also Read- എൺപതുകാരിയെ കൊച്ചുമകളുടെ സുഹൃത്തായ 28കാരൻ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു
സ്ഥലം എംഎല്‍എ സീദിരി അപ്പലരാജു ഇക്കാര്യത്തില്‍ ഇടപെടുകയും ഇരുവരുടെയും ആവശ്യം നടത്തി തരാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതോടെ അവര്‍ സമരം പിന്‍വലിച്ചു.
ഇതിനിടെയാണ്, എച്ച്ബി കോളനിക്ക് സമീപമുളള റോഡിനോട് ചേര്‍ന്നുള്ള കുടുംബസ്വത്തിലുൾപ്പെട്ട സ്ഥലത്ത് ബന്ധുക്കളില്‍ ഒരാളായ കൊട്ര രാമറാവു മണ്ണിറക്കാന്‍ തുടങ്ങിയത്. ദളമ്മയും സാവിത്രിയും ഇതിനെ എതിര്‍ത്തു. കുടുംബ സ്വത്തില്‍ തുല്യവിഹിതം നല്‍കണമെന്ന് പറഞ്ഞ ഇരുവരും ട്രാക്ടറിന്റെ പിന്നിലിരുന്ന് മണ്ണിറക്കുന്നത് തടസപ്പെടുത്തി. എന്നാല്‍, ഇതൊന്നും ചെവിക്കൊള്ളാതെ കൊട്ര രാമറാവു ഇരുവരുടേയും ദേഹത്തേക്ക് മണ്ണ് തള്ളുകയായിരുന്നു.
അമ്മയുടെയും മകളുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും രക്ഷിച്ചത്. തുടര്‍ന്ന് ദളമ്മയും സാവിത്രിയും മന്ദസ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്ര രാമറാവുവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് രവികുമാര്‍ പറഞ്ഞു.
