എൺപതുകാരിയെ കൊച്ചുമകളുടെ സുഹൃത്തായ 28കാരൻ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു

Last Updated:

സമീപവാസിയും വയോധികയുടെ കൊച്ചുമകളുടെ സുഹൃത്തുമായ സന്തോഷ് എന്ന യുവാവാണ് വയോധികയെ പീഡിപ്പിച്ചത്

ബെംഗളൂരു: വീട്ടിൽ അതിക്രമിച്ചുകയറി എണ്‍പതുകാരിയെ ബലാത്സംഗം ചെയ്ത 28 കാരൻ അറസ്റ്റിൽ. കർണാടകയിലെ കൽബുർഗിയിലാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം നടന്നത്. അളന്ദ് താലൂക്കിലെ അന്നൂരു ഗ്രാമത്തിലാണ് വയോധികക്കെതിരെ അതിക്രമം നടന്നത്. സമീപവാസിയും വയോധികയുടെ കൊച്ചുമകളുടെ സുഹൃത്തുമായ സന്തോഷ് എന്ന യുവാവാണ് വയോധികയെ പീഡിപ്പിച്ചത്.
സന്തോഷിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കൊച്ചുമകള്‍ക്കൊപ്പം നിൽക്കാനായി ഇവിടെ എത്തിയതായിരുന്നു വയോധിക. ഇരയായ 80കാരി നിലവിൽ കൽബുർഗിയിലെ ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്. ആശുപത്രിയിലുള്ള വയോധിക സംസാരിക്കാനുള്ള ആരോഗ്യസ്ഥിതിയിലല്ലെന്ന് എസ് പി ഇഷാ പന്ത് പറഞ്ഞു.
advertisement
ഞായറാഴ്ച കൊച്ചുമകൾ പുറത്തുസമയത്ത് വയോധിക വീട്ടിൽ ഒറ്റയ്ക്കായിരുന്നു. സന്തോഷ് ഈ സമയം വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ മടങ്ങിയെത്തിയ കൊച്ചുമകൾ സംഭവം നേരിട്ടുകാണുകയായിരുന്നു.
നേരത്തെ അളന്ദ് താലൂക്കിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിനിരയായ സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുൻപെയാണ് വയോധിക അതിക്രമത്തിന് ഇരയായത്. ആദ്യ സംഭവത്തിൽ അശ്ലീല വീഡിയോകൾക്ക് അടിമപ്പെട്ട പ്രതിയെ 24 മണിക്കൂറിനകം പൊലീസ് പിടികൂടിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
എൺപതുകാരിയെ കൊച്ചുമകളുടെ സുഹൃത്തായ 28കാരൻ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement