ഇതനുസരിച്ച് സ്‌കൂളിലെ സുരക്ഷാ ജീവനക്കാരൻ ദേവദാസിനെ മാതാപിതാക്കളും സ്‌കൂൾ അധികൃതരും ചോദ്യം ചെയ്തു. കുട്ടിയുടെ ബന്ധുവെന്നു പറഞ്ഞെത്തിയ സ്ത്രീയാണ് ജൂസ് പാക്കറ്റ് നൽകാൻ ഏൽപ്പിച്ചതെന്നായിരുന്നു ഇയാളുടെ മൊഴി. തുടർന്നു സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു മറ്റൊരു കുട്ടിയുടെ അമ്മയായ സഹായറാണി വിക്ടോറിയ എന്ന സ്ത്രീയാണു സുരക്ഷാ ജീവനക്കാരന് ജൂസ് പാക്കറ്റ് കൈമാറിയതെന്നു കണ്ടെത്തിയത്.
Also read : വയോധിക മരിച്ച നിലയിൽ; മൃതദേഹം കട്ടിലിനടിയിൽ; മുഖത്തും ശരീരത്തും പരിക്കുകൾ
advertisement
മണികണ്ഠന്റെ അമ്മയുടെ പരാതിയിൽ കാരയ്ക്കൽ സിറ്റി പൊലീസ് സഹായറാണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണു ക്രൂരതയുടെ കാരണം വെളിപ്പെടുത്തിയത്. പരീക്ഷകളിൽ തന്റെ മകനേക്കാൾ മണികണ്ഠൻ മികച്ച മാർക്കു നേടുന്നതാണു വിഷം നൽകാനുള്ള കാരണമെന്നാണു മൊഴി.
ചികിത്സയിലിരിക്കെ രാത്രി വൈകി മണികണ്ഠൻ മരിച്ചു. മികച്ച ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആശുപത്രി ആക്രമിക്കുകയും നാഗപട്ടണം -ചെന്നൈ ദേശീയപാത പുലർച്ചെ വരെ ഉപരോധിക്കുകയും ചെയ്തു. സഹായറാണിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വിശദമായ അന്വേഷണം തുടങ്ങിയതായി കാരയ്ക്കൽ എസ്പി അറിയിച്ചു.