പെർളത്തടുക്ക സ്വദേശി ശാരദ (25) ആണ് അറസ്റ്റിലായത്. കുടുംബവഴക്കിനെ തുടർന്ന് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊല്ലുകയായിരുന്നു എന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി.
Also Read-കൊല്ലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു മരിച്ചു
കഴിഞ്ഞ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം. ഒന്നരവയസുകാരനായ സ്വാതിക്കിനെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുക്കുന്നത്. കുട്ടി കിണറ്റിൽ വീണതാകാമെന്നാണ് ആദ്യം സംശയിച്ചിരുന്നതെങ്കിലും മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്‍റെ ചുരുൾ അഴിച്ചത്.
advertisement
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇതിനിടെ മറ്റൊരു കേസിൽ നവജാത ശിശുവിനെ ഇയർഫോണിൻ്റെ വയർ കഴുത്തിൽ മുറുക്കി കൊന്ന സംഭവത്തിലും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 16നാണ് ചെടേക്കാലിലെ ശാഫിയുടെ ഭാര്യ ഷാഹിനയുടെ നവജാത ശിശുവിൻ്റെ മൃതദേഹമാണ് കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കണ്ടെത്തിയത്.