TRENDING:

ആക്ഷൻ ഹീറോയിൻ അമ്മ; ബസിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച യുവാവിനെ നാടകീയമായി പിടികൂടി

Last Updated:

മകളുടെ ദൃശ്യം സോഷ്യൽ മീഡിയയിൽ, വഴിയിൽ ബസ് തടഞ്ഞ് അമ്മ. നാടകീയ രംഗങ്ങൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ സ്വകാര്യ ബസ്സിൽ വച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. തെലങ്കാന സ്വദേശിയായ 19 വയസ്സുള്ള രാഹുലാണ് അയിരൂർ പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടുകൂടിയാണ് സംഭവം.
പോലീസ് പിടിയിലായ പ്രതി
പോലീസ് പിടിയിലായ പ്രതി
advertisement

സ്കൂളിൽ നിന്നും സ്വകാര്യ ബസ്സിൽ വീട്ടിലേക്ക് വരുന്ന വഴിയാണ് ഒരു യുവാവ് തങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നത് പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പെൺകുട്ടി മാതാവിനെ വിവരമറിയിച്ചു.

പെൺകുട്ടിയുടെ മാതാവ് സ്വകാര്യ ബസ് വർക്കല തച്ചോട് ഭാഗത്ത് വച്ച് വഴിയിൽ തടഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ ദൃശ്യങ്ങൾ പകർത്തിയ യുവാവിനെ പിടികൂടുകയായിരുന്നു. യുവാവിൻ്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും ദൃശ്യങ്ങൾ പകർത്തിയതും പകർത്തിയ ദൃശ്യങ്ങൾ സ്നാപ് ചാറ്റ് എന്ന സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരിക്കുന്നതും വ്യക്തമായി.

advertisement

തുടർന്ന് നാട്ടുകാർ യുവാക്കളെ തടഞ്ഞു വയ്ക്കുകയും പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി യുവാവിനെയും ഒപ്പം ഉണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ മാതാവ് പരാതി നൽകുന്നതിനനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ആയിരൂർ പോലീസ് അറിയിച്ചു.

Summary: A mother dramatically helps the police the culprit who captured her daughter on a mobile camera while she was travelling in a transport bus. The incident was reported from Varkala in Thiruvananthapuram district. The girl raised an alarm to her mother where she, along with local residents stopped the bus midway to help nab the accused

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ആക്ഷൻ ഹീറോയിൻ അമ്മ; ബസിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച യുവാവിനെ നാടകീയമായി പിടികൂടി
Open in App
Home
Video
Impact Shorts
Web Stories