Also Read-കൂടത്തിൽ കേസ് അട്ടിമറിക്കാൻ വ്യാജ സാക്ഷി; കള്ളം പറയാൻ നൽകിയത് അഞ്ച് ലക്ഷം രൂപ
സൂര്യയുടെ സഹോദരൻ സ്വരൂപ് സ്കൂളിൽ നിന്ന് വന്ന സമയത്താണ് സംഭവം പുറത്തറിയുന്നത്. സ്കൂൾ വിട്ടെത്തിയ മകനെ വീടിനുള്ളിൽ പ്രവേശിപ്പിക്കാൻ അമ്മ തയ്യാറായില്ല. ഇതിനെ തുടർന്ന് കുട്ടി വാടക വീടിന്റെ ഉടമയുടെ അടുത്ത് വിവരം പറഞ്ഞു. ഉടമ പറഞ്ഞതനുസരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്‌റ് വീട്ടിലെത്തിയപ്പോഴാണ് മകളെ കൊലപ്പെടുത്തിയ വിവരം സാലി പറയുന്നത്.
advertisement
തുടർന്ന് നടത്തിയ പരിശോധനയിൽ കഴുത്തിൽ തോർത്ത് മുറുക്കിയ നിലയിൽ സൂര്യയെ കണ്ടെത്തുകയായിരുന്നു. അരീക്കര എസ്എൻയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് സൂര്യ. പാലാ രാമപുരം സ്വദേശികളായ ഇവർ കഴിഞ്ഞ കുറെ വർഷങ്ങളായി ഉഴവൂരിലാണ് താമസം. ഈരാറ്റുപേട്ടയിലെ ഒരു സ്വകാര്യ ആശുപത്ര സുരക്ഷാ ജീവനക്കാരനാണ് സൂര്യയുടെ അച്ഛൻ കൊച്ചുരാമൻ.
Location :
First Published :
November 21, 2019 6:57 AM IST
