ഭർതൃവീട്ടിൽ യുവതിയ്ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങളുള്ളതായും സൂചനകളുണ്ട്. ഈ പ്രശ്നങ്ങൾ കാരണമാണോ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും പൊലീസ് അന്വേഷിക്കും. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അമ്മ സന്ധ്യയോടൊപ്പം കുട്ടി ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മറ്റക്കുഴിയിൽ നിന്ന് ആലുവ കുറുമശ്ശേരിയിലെ സന്ധ്യയുടെ വീട്ടിലേയ്ക്ക് പോയത്. മൂഴിക്കുഴിയിൽ ബസിറങ്ങിയ ശേഷം അമ്മ പുഴയുടെ ഭാഗത്തേക്ക് തനിച്ചു നടന്നുപോയെന്നാണ് നൽകിയ മൊഴി. കുട്ടിയെ ഉപേക്ഷിച്ചശേഷം കുറുമശേരിയില്‍ നിന്ന് ഓട്ടോയില്‍ കയറി വീട്ടിലേക്ക് പോയെന്നും പൊലിസിന് അമ്മ മൊഴി നൽകി.
advertisement
വീട്ടിലെത്തിയിട്ടും കുഞ്ഞിനെ കാണാതായതോടെ അമ്മയോട് വിവരങ്ങൾ തേടി. വീട്ടുകാരുടെ ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായാണ് അമ്മ മറുപടി നൽകിയത്. എട്ടു മണിയോടെ പുത്തൻകുരിശ് പൊലീസിനെ വിവരമറിയിച്ചു. നാട്ടുകാരുടേയും പൊലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും അന്വേഷണം മൂഴിക്കുളം ഭാഗത്തേക്ക്. പത്തു മണിയോടെ പാലത്തിലും താഴെയുമായി അന്വേഷണം ആരംഭിച്ചു. അന്വേഷണം ശക്തമാക്കി. അമ്മയ്ക്ക് മാനസികമായി ചില പ്രശ്നങ്ങൾ ഉള്ളതായി സംശയമുണ്ടെന്ന് അയൽക്കാർ പറയുന്നു. ഇതിലും വ്യക്തത വരുത്തിയിട്ടില്ല.