മറ്റൊരു വിവാഹം കഴിച്ചിട്ടുള്ള ഇരുവരും കഴിഞ്ഞ ഏഴുവർഷമായി പ്രണയത്തിലായിരുന്നു. 44കാരന്റെ സഹോദരിയുടെ ഭർത്താവിന്റെ സഹോദരിയാണ് യുവതി. തന്നെ വിവാഹം കഴിക്കണമെന്ന യുവതിയുടെ സമ്മർദത്തെത്തുടർന്നുണ്ടായ തർക്കങ്ങളെത്തുടർന്ന്, ഇയാൾ കുറച്ചുകാലം ബിഹാറിലേക്ക് മാറി നിന്നിരുന്നു. അവിടെ വെച്ചും യുവതി ഇയാളെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായി പറയപ്പെടുന്നു.
ഡിസംബർ 19ന് മുംബൈയിൽ തിരിച്ചെത്തിയ ഇയാൾ യുവതിയുമായുള്ള സമ്പർക്കം ഒഴിവാക്കി വരികയായിരുന്നു. എന്നാൽ ഡിസംബർ 31ന് പുലർച്ചെ 1.30ഓടെ പുതുവത്സര മധുരം നൽകാമെന്ന് പറഞ്ഞ് യുവതി ഇയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ആ സമയത്ത് യുവതിയുടെ മക്കൾ വീട്ടിൽ ഉറങ്ങുകയായിരുന്നു. വീട്ടിലെത്തിയ ഇയാളോട് വസ്ത്രം മാറാൻ ആവശ്യപ്പെട്ട യുവതി, അടുക്കളയിൽ നിന്ന് പച്ചക്കറി മുറിക്കുന്ന കത്തിയുമായി വന്ന് പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.
advertisement
മാരകമായി പരിക്കേറ്റ് രക്തം വാർന്ന നിലയിൽ വീട്ടിലെത്തിയ ഇയാളെ മക്കളും സുഹൃത്തുക്കളും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ പരിക്ക് ഗുരുതരമാണെന്നും ശസ്ത്രക്രിയ ആവശ്യമായി വരുമെന്നും ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Summary: On the night of December 31, when people gather with loved ones to celebrate and ring in the new year, a 25-year-old married woman invited her 44-year-old married lover to her house on the pretext of offering him New Year’s sweets. As he came over, the woman allegedly attacked his private parts with a knife, leaving him with grave injuries.
