വീട് വൃത്തിയാക്കിയ ശേഷം ഇവര്‍ പോയതിന് പിന്നാലെ തന്റെ അലമാര പരിശോധിച്ചപ്പോഴാണ് നാല് ലക്ഷം രൂപ വിലവരുന്ന തന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായതെന്ന് ലിന പറഞ്ഞു. ദാഹിസാര്‍ ഈസ്റ്റിലെ റിഷികേഷ് സൊസൈറ്റിയിലാണ് ലിന താമസിക്കുന്നത്. സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ട വിവരം ലിന പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
27കാരനായ അര്‍ബാസ് ഖാന്‍ ഇയാളുടെ കൂട്ടാളികളായ സന്തോഷ് ഓംപ്രകാശ് യാദവ്,സൂഫിയാന്‍ നസീര്‍ അഹമ്മദ് സൗദര്‍ എന്നിവരെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. അര്‍ബാസ് ഖാനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.
advertisement
ഇയാളെ ജോലിയ്‌ക്കെടുത്ത 'No Broker' ആപ്പ് ഇദ്ദേഹത്തെപ്പറ്റി വ്യക്തമായ അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളായവരുടെ ഐഡി വിവരങ്ങള്‍ ആപ്പ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. നിലവിലെ നിയമപ്രകാരം ജോലിയ്‌ക്കെടുക്കുന്ന എല്ലാ ജീവനക്കാരെയും പോലീസ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ പല ആപ്പുകളും ജീവനക്കാരുടെ പശ്ചാത്തലം അന്വേഷിക്കാന്‍ തയ്യാറാകാത്തത് ആശങ്കപ്പെടുത്തുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. തങ്ങള്‍ ജീവനക്കാരുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കാറുണ്ടെന്ന് പല കമ്പനികളും അവകാശവാദമുന്നയിച്ചു. എന്നാല്‍ ഇതിനുള്ള തെളിവുകള്‍ നിരത്താന്‍ പലരും തയ്യാറായില്ല.