TRENDING:

സിനിമാ സ്റ്റൈലിൽ പോലീസിനെ പറ്റിച്ച് പോക്സോ കേസ് പ്രതി; പ്രതിയെ തന്ത്രപൂർവം കുടുക്കി മുണ്ടക്കയം പോലീസ്

Last Updated:

 17 കാരിയെ പീഡിപ്പിച്ച കേസിലാണ് പ്രതിയായ 23 കാരനെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: പൊലീസിനെ പറ്റിച്ച് മുങ്ങിയ പ്രതി ഒടുവിൽ പിടിയിൽ. കോട്ടയത്തിന്റെ കിഴക്കൻ മേഖലയായ മുണ്ടക്കയത്തു നിന്നാണ് പോക്സോ (pocso)കേസ് പ്രതിയായ 23 കാരൻ പോലീസിനെ കബളിപ്പിച്ച് മുങ്ങിയത്. പ്രതിയെ തന്ത്രപൂർവ്വം  മുണ്ടക്കയം പോലീസ് ഒടുവിൽ പിടികൂടുകയും ചെയ്തു.
advertisement

17 കാരിയെ പീഡിപ്പിച്ച കേസിലാണ് പ്രതിയായ 23 കാരനെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇരുമ്പൂന്നിക്കര കോച്ചേരിയിൽ രാഹുൽ രാജ് (23)  ആണ് മുണ്ടക്കയം പോലീസിന്റെ തന്ത്രപൂർവം ഉള്ള ഇടപെടലിന് ഒടുവിൽ  അറസ്റ്റിൽ ആയത്. മുണ്ടക്കയം സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ്  പൊലീസ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നത്.

സംഭവത്തെക്കുറിച്ച് മുണ്ടക്കയം പോലീസ് പറയുന്നത് ഇങ്ങനെ, പെൺകുട്ടിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചതോടെ രാഹുൽ രാജ്  ഒളിവിൽ പോയി. പ്രതിയെ കണ്ടെത്തി ചോദ്യംചെയ്യൽ അടക്കമുള്ള നടപടികളിലേക്ക് കടക്കാനായിരുന്നു പോലീസ് ആദ്യം ആലോചിച്ചത്. ഇതിനായി പ്രതിയുടെ വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ പൊലീസ് കൂടുതൽ ശക്തമായ നടപടികളിലേക്ക് കടന്നു.

advertisement

Also Read-ഒമ്പത് വയസ്സുകാരിയെ വളർത്തുനായയുടെ മുന്നിൽ നിർത്തി പേടിപ്പിച്ചു, ക്രൂരമായി മർദിച്ചു; രണ്ടാനച്ഛൻ അറസ്റ്റിൽ

ബന്ധുക്കളെ ചോദ്യം ചെയ്തതിൽ നിന്ന് രാഹുൽ രാജ്  മലേഷ്യക്ക് പോകാൻ തയാറെടുത്തിരുന്നതായി വിവരം ലഭിച്ചു. ഇതോടെ യുവാവിന്റെ പാസ്പോർട്ട് പോലീസ് കണ്ടെടുക്കുകയായിരുന്നു. പിന്നീട് പൊലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.

രാഹുൽ രാജിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷണം നടത്തിയത്. പലയിടത്തും തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ പോലീസിനായില്ല. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ടവർ ലൊക്കേഷൻ കണ്ടെത്തിയുള്ള തിരച്ചിലിലേക്ക് കടന്നു. ഇതോടെയാണ് മണിപ്പുഴയിൽ രാഹുൽ രാജ് ഒളിവിൽ കഴിയുന്നതായി സ്ഥിരീകരിച്ചത്.

advertisement

ടവർ ലൊക്കേഷൻ മനസ്സിലാക്കി മണിപ്പുഴയിലെത്തി പ്രതിയെ പിടികൂടാനായിരുന്നു പൊലീസിന്റെ പദ്ധതി. ഇതിനായി മുണ്ടക്കയം  സ്റ്റേഷൻ ഹൗസ് ഓഫീസർ  എ ഷൈൻ കുമാറിന്റെ  നേതൃത്വത്തിൽ ഉള്ള സംഘം നീക്കം തുടങ്ങി. എന്നാൽ മണിപ്പുഴയിൽ എത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

Also Read-മുപ്പതോളം കേസുകളില്‍ പ്രതി, ഹണിട്രാപ്പ് അടക്കമുള്ള ആസൂത്രണങ്ങള്‍; കുപ്രസിദ്ധ ഗുണ്ടാ നേതാവ് പിടിയില്‍

പൊലീസ് എത്തുന്ന വിവര അറിഞ്ഞ രാഹുൽ രാജ് മണിപുഴയിൽ നിന്ന് തന്ത്രപൂർവം മുങ്ങുകയായിരുന്നു. പോലീസ് എത്തുന്നതിന് തൊട്ടുമുമ്പാണ് രാഹുൽരാജ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്.  ഇയാൾ കോട്ടയം ബസ്സിൽ കയറി രക്ഷപ്പെട്ടു എന്ന വിവരം പോലീസിന് ലഭിച്ചു. ഇതോടെ ബസ് കണ്ടെത്തി അതിനു പിന്നാലെ  പോയി പ്രതിയെ പിടികൂടാനായി പൊലീസിന്റെ ശ്രമം.

advertisement

പോലീസിനെ കബളിപ്പിക്കാൻ വീണ്ടും രാഹുൽ രാജ്‌ നീക്കം നടത്തി. കോട്ടയം ബസ്സിൽ കയറിയ രാഹുൽ രാജ്  കാഞ്ഞിരപ്പള്ളിയിൽ ബസ് ഇറങ്ങിയശേഷം മൊബൈൽ ഫോൺ ബസ്സിൽ ഉപേക്ഷിച്ചു. ഇതോടെ, മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് വീണ്ടും പ്രതിസന്ധിയിലായി.

ഈ സമയം രാഹുൽ രാജ് തിരിച്ച് മണിപ്പുഴയിൽ എത്തി. അവിടെ പോലീസ് തന്ത്രപൂർവം മറ്റൊരു വലവിരിച്ചു. രാഹുൽ രാജിനെ കാത്ത് പോലീസ് തമ്പടിച്ച് കാത്തിരുന്നു. മഫ്തിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ മണിപ്പുഴയിൽ വച്ച് പ്രതിയെ പിടികൂടുകയായിരുന്നു. മണിക്കൂറുകൾ നീണ്ട നാടകീയ സംഭവങ്ങൾക്ക് ഒടുവിലാണ് പ്രതിയെ പിടികൂടിയത്. മുണ്ടക്കയം സിഐ എ.ഷൈൻ കുമാർ എസ്ഐമാരായ മനോജ് കുമാർ അനൂപ്, എഎസ്ഐ ജി.രാജേഷ് സിനിയർ സിസിപിഒമാരായ ജോഷി, രഞ്ജു സിപിഒ രഞ്ജിത്ത് എസ്.നായർ, റോബിൻ റഫീഖ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
സിനിമാ സ്റ്റൈലിൽ പോലീസിനെ പറ്റിച്ച് പോക്സോ കേസ് പ്രതി; പ്രതിയെ തന്ത്രപൂർവം കുടുക്കി മുണ്ടക്കയം പോലീസ്
Open in App
Home
Video
Impact Shorts
Web Stories