കോട്ടയം: കോട്ടയം കേന്ദ്രീകരിച്ച് നടന്ന നിരവധി കുറ്റകൃത്യങ്ങളിലെ പ്രധാന കണ്ണിയായ ഗുണ്ടാനേതാവിനെ പൊലീസ്(Police) പിടികൂടി. കൊലപാതകം, മോഷണം, പിടിച്ചുപറി, വധശ്രമം, കൊട്ടേഷൻ, മയക്കുമരുന്ന്കടത്തല്‍ തുടങ്ങി മുപ്പതോളം കേസുകളില്‍ പ്രതിയായ, കോട്ടയം കുടമാളൂര്‍ മന്നത്തൂര്‍ വീട്ടില്‍ ഗോപകുമാര്‍ മകന്‍ അരുണ്‍ ഗോപന്‍(31) നെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് ആണ് അറസ്റ്റ്(Arrest) ചെയ്തത്.
അരുൺ ഗോപൻ കോട്ടയം ജില്ലയിലെ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നേരിട്ടും അല്ലാതെയും നിയന്ത്രിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. 2020 -ല്‍ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹണി ട്രാപ്പിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ പ്രധാന സൂത്രധാരൻ ആയിരുന്നു ഇയാൾ. ഇത് കൂടാതെ ഏറ്റുമാനൂരിൽ എക്സൈസ് പിടികൂടിയ 65 കിലോഗ്രാം കഞ്ചാവ് കേസിലും മുഖ്യസൂത്രധാരൻ ഇയാളായിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ വാഹന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടും, തൃക്കൊടിത്താനം, കോട്ടയം ഈസ്റ്റ്, ഗാന്ധിനഗർ തുടങ്ങിയ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ നിരവധി കേസുകളാണ് നിലവിലുള്ളത്.
നിരവധി കേസുകളിൽ പ്രതിയായ അരുൺ ഗോപനെ പിടികൂടാൻ മുൻപും പൊലീസ് ശ്രമം നടത്തിയിരുന്നു. ഇയാൾ ഒന്നര വർഷക്കാലം കേരളത്തിൽ നിന്നും കടന്നുകളഞ്ഞ് മറ്റു പല സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു എന്നാണ് അന്ന് പോലീസിന് വിവരം ലഭിച്ചത്. സമീപ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും പോലീസ് ഇതോടെ അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബംഗ്ലൂരിലും ഇയാള്‍ക്കെതിരെ വിവിധ കേസുകള്‍ നിലവിലുണ്ട് എന്ന് കണ്ടെത്തിയത്. എന്നാൽ അന്ന് ഇയാളെ പിടികൂടാനായില്ല. ജില്ലയിലെ ക്രിമിനലുകളെ പിടികൂടുന്നതിനായി കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐപിഎസ്സിന്റെ നേതൃത്വത്തിൽ ടീം രൂപീകരിച്ച് അന്വേഷണം നടത്തിയതിന് അടിസ്ഥാനത്തിലാണ് അരുൺ ഗോപൻ പിടിയിലായത്.
Also Read-Silver Ring | തട്ടുകടയില്‍ നിന്ന് വാങ്ങിയ കപ്പബിരിയാണിയില്‍ വെള്ളിമോതിരം; നടപടി
വടക്കൻ ജില്ലകൾ കേന്ദ്രികരിച്ച് അരുൺ ഗോപൻ പ്രവർത്തനം നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ബോസ് എന്ന പേരിലറിയപ്പെട്ട് കുട്ടികൾക്കിടയിലും, യുവാക്കൾക്കിടയിലും ലഹരിമരുന്നു വിൽപ്പന നടത്തിയും, പലിശക്ക് പണം നൽകിയും ഗുണ്ടായിസത്തിലൂടെയും മറ്റും പിടിച്ചുപറി നടത്തുന്നതായി ആണ് വിവരം ലഭിച്ചത്. ഇതിനെ തുടർന്ന് ആണ് ജില്ലാ പോലീസ് മേധാവി രഹസ്യ ടീമിനെ അയച്ച് പ്രതിയെ പിടികൂടിയത്.
Also Read-Palakkad Murder | ശ്രീനിവാസന് വധക്കേസ്; പ്രതിയായ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
നാർക്കോട്ടിക് സെല്‍ ഡി.വൈ.എസ്പി. എം.എം.ജോസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ റെനീഷ് ഇല്ലിക്കൽ കോട്ടയം വെസ്റ്റ് എസ്.ഐ ശ്രീജിത്ത് സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം എസ് നായർ, ശ്രാവണ്‍ കെ ആർ, അനീഷ് വി.കെ, ബൈജു കെ.ആര്‍ , അരുണ്‍ എസ് , നിതാന്ത് കൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഏറെ സാഹസികമായാണ് പ്രതിയെ പിടികൂടിയതെന്ന് അന്വേഷണ സംഘത്തിനുള്ള ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിവിധ കേസുകളിൽ പ്രതി ചേർത്ത് തുടർനടപടി സ്വീകരിക്കാൻ ആണ് പൊലീസ് തീരുമാനം. അവസ്ഥ ചെയ്ത അരുൺ ഗോപൻ ഏറെ വൈകാതെ പോലീസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. തുടർന്ന് കേസ് അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങാൻ ആണ് തീരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.