TRENDING:

ക്ഷേത്രോത്സവത്തിനിടെ വെളിച്ചപ്പാടിനെ വെട്ടിക്കൊന്ന കേസിലെ പ്രതി 15 വർഷത്തിനുശേഷം പിടിയിൽ

Last Updated:

കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട വിജേഷ് കാസർഗോഡ് ബേക്കലിൽ അപ്പൻ എന്ന പേരിൽ ഒളിച്ച് താമസിക്കുകയായിരുന്നു. അവിടെ വിവാഹിതനായ ഇയാൾ ഒരു കുട്ടിയുടെ പിതാവുമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: കയ്പമംഗലം കൂരി കുഴിയിൽ കോഴിപറമ്പിൽ ക്ഷേത്രത്തിലെ വെളിച്ചപ്പാടിനെ ഉത്സവത്തിനിടെ വെട്ടി കൊന്ന കേസിലെ പ്രതിയെ 15 വർഷത്തിന് ശേഷം പിടികൂടി. രണ്ടാം പ്രതി കൂരിക്കുഴി ചാച്ചാമരം കിഴക്കേവീട്ടിൽ ഗണപതി എന്ന വിജേഷ് (38) ആണ് കണ്ണൂർ ആഴിക്കരയിൽ നിന്ന് പിടിയിലായത്.
advertisement

വെളിച്ചപ്പാട് കോഴി പറമ്പിൽ ഷൈൻ ആണ് ക്ഷേത്രവളപ്പിൽ ക്രൂരമായി കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട വിജേഷ് കാസർഗോഡ് ബേക്കലിൽ അപ്പൻ എന്ന പേരിൽ ഒളിച്ച് താമസിക്കുകയായിരുന്നു. അവിടെ വിവാഹിതനായ ഇയാൾ ഒരു കുട്ടിയുടെ പിതാവുമാണ്. നാടുമായി കാര്യമായി ബന്ധമില്ലാതിരുന്ന ഇയാൾ ബേക്കലിൽ മത്സ്യബന്ധന തൊഴിലാളിയായി കഴിയുകയായിരുന്നു.

Also Read- പേരയ്ക്കാ മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ തല്ലിക്കൊന്നു; 2 പേര്‍ പിടിയില്‍

ആഴിക്കരയിലും മത്സ്യ ബന്ധനം നടത്തിയിരുന്ന ഇയാളെ കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്യത്തിലുള്ള പൊലീസ് സംഘം നാളുകൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പിടികൂടിയത്. മത്സ്യതൊഴിലാളികളുടെയും മീൻ വിൽപനക്കാരുടെയും മറ്റും വേഷത്തിൽ കടപ്പുറത്ത് തങ്ങിയാണ് പ്രതിയെ കണ്ടെത്തിയത്. വഞ്ചിയുൾപ്പെടെ നൽകി മത്സ്യ തൊഴിലാളികളും സഹകരിച്ചതായി പൊലീസ് പറഞ്ഞു.

advertisement

Also Read- തൊടുപുഴയിൽ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയതും മ്യൂസിയം കേസ് പ്രതിയെന്ന് സംശയം; അന്വേഷണം തുടങ്ങി

സലീഷ് എൻ ശങ്കരൻ മതിലകം എസ് ഐയായിരിക്കെ 2007 മാർച്ച് 27നായിരുന്നു കേസിനാസ്പദമായ സംഭവം. ചാമക്കാല കൂരിക്കുഴി ഭാഗങ്ങളിലെ സ്ഥിരം അക്രമി സംഘങ്ങളായ പ്രതികൾ ഒരു പ്രകോപനവും കൂടാതെയായിരുന്നു ക്ഷേത്രത്തിനകത്ത് കയറി വെളിച്ചപ്പാടായിരുന്ന ഷൈനിനെ വെട്ടി കൊലപ്പെടുത്തിയത്. കേസിലെ 6 പ്രതികളിൽ 4 പേർ നേരത്തെ പിടിയിലായിരുന്നു.

advertisement

കേസിലെ മറ്റു പ്രതികൾ ജീവപര്യന്തം ശിക്ഷയനുഭവിച്ച് വരികയാണ്. സംഭവത്തിന് ശേഷം ഗണപതി ഒളിവിൽ പോകുകയായിരുന്നു.

Also Read- ജനനേന്ദ്രിയത്തിൽ കുട കുത്തികയറ്റുമെന്ന് വനിതാ ഡോക്ടർക്ക് ഭീഷണി; സഹപ്രവർത്തകൻ അറസ്റ്റിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ് ഐമാരായ പി സി സുനിൽ, എ എ മുഹമ്മദ് റാഫി, എ എസ് ഐ സി ആർ പ്രദീപ്, ജി എസ് സി പി ഒ സികെ ബിജു, സി പി ഒ എ ബി നിഷാന്ത് എന്നിവരും ഉൾപ്പെടുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ക്ഷേത്രോത്സവത്തിനിടെ വെളിച്ചപ്പാടിനെ വെട്ടിക്കൊന്ന കേസിലെ പ്രതി 15 വർഷത്തിനുശേഷം പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories