പേരയ്ക്കാ മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ തല്ലിക്കൊന്നു; 2 പേര്‍ പിടിയില്‍
- Published by:Arun krishna
- news18-malayalam
Last Updated:
സംഭവത്തില്‍ ഭീംസെന്‍, ബന്‍വാരി ലാല്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി.
പേരയ്ക്കാ മോഷ്ടിച്ചെന്നാരോപിച്ച് ഇരുപത്തിയഞ്ചുകാരനായ ദളിത് യുവാവിനെ തല്ലിക്കൊന്നു. ഉത്തര്‍ പ്രദേശിലെ അലിഗഢ് ജില്ലയില്‍ മനേന ഗ്രാമത്തിലാണ് സംഭവം. പേരക്ക തോട്ടത്തില് നിന്നും ഒരു പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു രണ്ട് പേര്‍ ചേര്‍ന്ന് ദളിത് യുവാവായ ഓം പ്രകാശിനെ വടി കൊണ്ട് തല്ലിച്ചതച്ചത്. പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനായാണ് യുവാവ് തോട്ടത്തിന് അടുത്ത് പോയതെന്നാണ് ഓം പ്രകാശിന്‍റെ സഹോദരന്‍ സത്യപ്രകാശ് പറഞ്ഞു.
തിരികെ വരുന്നതിനിടെ സഹോദരന്‍ തോട്ടത്തിലെ ഒരു പേരയ്ക്ക കഴിച്ചിരുന്നു. ഇതിന് ഓം പ്രകാശിനെ രണ്ട് പേര്‍ തല്ലിച്ചതച്ചെന്ന് സത്യ പ്രകാശ് പറയുന്നു. പൊലീസാണ് സംഭവ സ്ഥലത്തെത്തി ഓം പ്രകാശിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഭീംസെന്‍, ബന്‍വാരി ലാല്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി.
ഇന്ത്യന്‍ ശിക്ഷാ നിയമം 302, 3(2) അനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മനേന ഗ്രാമവാസിയാണ് ഓം പ്രകാശ്. തോട്ടം ഉടമയും ബന്ധുമാണ് അറസ്റ്റിലായിട്ടുള്ളത്.
Location :
First Published :
November 06, 2022 3:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പേരയ്ക്കാ മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ തല്ലിക്കൊന്നു; 2 പേര്‍ പിടിയില്‍


