TRENDING:

Murder | പാരമ്പര്യ വൈദ്യന്റെ കൊലപാതകം; മുഖ്യപ്രതികളിൽ ഒരാളായ നൗഷാദിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി

Last Updated:

വൈദ്യനെ ക്രൂരമായി കൊലപ്പെടുത്തിയ നിലമ്പൂരിലെ വീട്ടിലും ഇതിന് ആവശ്യമായ കത്തികളും മറ്റ് സാമഗ്രികളും വാങ്ങിച്ച സ്ഥലങ്ങളിലും മൃതദേഹം കഷ്ണങ്ങളാക്കി നിക്ഷേപിച്ച ചാലിയാറിന്റെ തീരത്തുമാകും പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: ഒറ്റമൂലിയുടെ രഹസ്യം കൈക്കലാക്കാൻ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിൽ ഒരാളായ നൗഷാദിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. 5 ദിവസത്തേക്ക് ആണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. മഞ്ചേരി ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി നൗഷാദിനെ പിന്നിട് നിലമ്പൂരിലേക്ക് കൊണ്ടുപോയി.
Noushad-murder-case
Noushad-murder-case
advertisement

വൈദ്യനെ ക്രൂരമായി കൊലപ്പെടുത്തിയ നിലമ്പൂരിലെ വീട്ടിലും ഇതിന് ആവശ്യമായ കത്തികളും മറ്റ് സാമഗ്രികളും വാങ്ങിച്ച സ്ഥലങ്ങളിലും മൃതദേഹം കഷ്ണങ്ങളാക്കി നിക്ഷേപിച്ച ചാലിയാറിന്റെ തീരത്തുമാകും പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുക. നൗഷാദ് നൽകിയ മൊഴി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തു വന്നത്. ഈ സാഹചര്യത്തിലാണ് അറസ്റ്റിലായ നാലു പ്രതികളിൽ നൗഷാദിനെ അന്വേഷണസംഘം ആദ്യം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്.

മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ മുഖ്യപ്രതിയായ ഷൈബിന്റെ വീട്ടിൽ ചങ്ങലയിൽ ബന്ധിച്ച ക്രൂരപീഢനത്തിന് വിധേയനാക്കി കൊലപ്പെടുത്തിയെന്നാണ് കേസ് .വരും ദിവസങ്ങളിൽ മുഖ്യപ്രതി ഷൈബിൻ അഷ്റഫ് ഉൾപ്പെടെയുള്ള മറ്റു മൂന്ന് പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കും.

advertisement

മൈസൂര്‍ സ്വദേശിയും പാരമ്പര്യ ചികിത്സാ വൈദ്യനുമായ ഷാബാ ശെരീഫിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് കഴിഞ്ഞ ദിവസം ഷൈബിന്‍ അഷ്റഫ്, നിഷാദ്, ഷിബാബുദ്ദീന്‍ എന്നിവരെ ആണ് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. മറ്റൊരു പ്രതിയായ നൗഷാദ് നിലവിൽ മറ്റൊരു കേസിൽ റിമാൻഡിൽ ആണ്. കേസിൽ നിലവിൽ 9 പേരാണ് പ്രതിപട്ടികയിൽ ഉള്ളത്. മറ്റ് 5 പേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. 2020 ഒക്ടോബറിലാണ് ഷൈബിൻ അഷ്റഫ് ഇന്ത്യ നിലമ്പൂരിലെ വീട്ടിൽ തടങ്കലിൽ പാർപ്പിച്ച ഷാബ ഷെരീഫ് ക്രൂരമായ മർദ്ദനത്തിന് ഒടുവിൽ കൊല്ലപ്പെട്ടത്. മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി മനസ്സിലാക്കി വിപണനം ചെയ്യാൻ ആയിരുന്നു ഷൈബിൻ അഷ്റഫിൻ്റെ ഉദ്ദേശം. ഇതിന് വേണ്ടി ആയിരുന്നു 2019 ൽ പാരമ്പര്യ വൈദ്യനെ മൈസൂരിൽ നിന്നും പ്രതികൾ തട്ടിക്കൊണ്ടു വന്നത്. ഒന്നേകാൽ വർഷത്തോളം നീണ്ട പീഡനങ്ങൾക്ക് ഒടുവിൽ ഷബ ഷരീഫ് കൊല്ലപ്പെടുകയായിരുന്നു. തുടർന്ന് മൃതദേഹം പ്രതികൾ വെട്ടി നുറുക്കി പുഴയിൽ എറിയുക ആയിരുന്നു.

advertisement

Also Read- Murder| പാരമ്പര്യ വൈദ്യൻ്റെ കൊലപാതകം ; അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് പൊലീസ്; മുന്നിൽ വെല്ലുവിളികൾ ഏറെ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഷൈബിൻ കൂട്ടുപ്രതികൾക്ക് എതിരെ മോഷണത്തിന് പരാതി നൽകിയതാണ് ഈ സംഭവം പുറംലോകം അറിയാൻ വഴിയൊരുക്കിയത്. തുടർന്ന് നൗഷാദ് അടക്കമുള്ള പ്രതികള്‍ കഴിഞ്ഞ ഏപ്രില്‍ 29 ന് തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്‍പില്‍ എത്തി . നൗഷാദിന്റെ നേതൃത്വത്തില്‍ പരാതിക്കാരനെതിരെ ഗുരുതര ആരോപണമുന്നയിച്ച് തീ കൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. തുടർന്ന് പോലീസ് അവരെ ഇവിടെ നിന്നും കസ്റ്റഡിയിൽ എടുത്ത് നിലമ്പൂർ പോലീസിന് കൈമാറി. നൗഷാദ് ആണ് പോലീസിനോട് 2020 ഒക്ടോബറിൽ നടന്ന ഷാബാ ഷെരീഫിന്റെ കൊലപാതകത്തെ പറ്റിയും മൃതദേഹം കഷ്ണങ്ങൾ ആക്കി പുഴയിൽ തള്ളിയതിനെയും കുറിച്ചും വെളിപ്പെടുത്തിയത്. വൈദ്യനെ വീട്ടു തടങ്കലിൽ പാർപ്പിച്ചത്തിൻ്റെ ദൃശ്യങ്ങൾ അടങ്ങിയ പെൻ ഡ്രൈവും ഇയാള് കൈമാറിയിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder | പാരമ്പര്യ വൈദ്യന്റെ കൊലപാതകം; മുഖ്യപ്രതികളിൽ ഒരാളായ നൗഷാദിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി
Open in App
Home
Video
Impact Shorts
Web Stories