വനപ്രദേശത്ത് കല്ലുകൊണ്ട് നിര്‍മിച്ച വീട്ടില്‍ 57കാരനായ ജോര്‍ജ് ഒറ്റയ്ക്കായിരുന്നു താമസം. ഇവിടെ വെള്ളമോ വൈദ്യുതിയോ ഉണ്ടായിരുന്നില്ല. എന്നാല്‍, ഇയാളെ പുറത്തുകാണാത്തതിനാല്‍ അയല്‍ക്കാര്‍ സംശയം പ്രകടിപ്പിച്ചു. ജോര്‍ജ്ജ് സുഹൃത്തിനൊപ്പം ബ്രിട്ടാനിയിലേക്ക് പോയതായി അവകാശപ്പെടുന്ന ദുരൂഹത ഉണര്‍ത്തുന്ന ഒരു സന്ദേശം ജോര്‍ജിന്റെ മകള്‍ക്ക് ലഭിച്ചു. സന്ദേശം അയക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലെന്ന് മകള്‍ പോലീസിനോട് പറഞ്ഞു.
തുടര്‍ന്ന് കാണാതായവരെ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഷ്‌നൈഡറും കാബൂബാസിയും ഓടിച്ചിരുന്ന ജോര്‍ജിന്റെ വാന്‍ 24 മൈല്‍ അകലെയുള്ള കാമറസിലെ ഒരു കൗണ്‍സില്‍ കെട്ടിടത്തില്‍ കണ്ടെത്തി. വാഹനം പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്. വാനിനുള്ളില്‍ രക്തവും മനുഷ്യാവശിഷ്ടങ്ങളും അടങ്ങിയ ബാഗ് കണ്ടെത്തിയതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു.
advertisement
തുടര്‍ന്ന് പോലീസ് ഷ്‌നൈഡറെ ചോദ്യം ചെയ്തു. കവര്‍ച്ചയ്ക്കിടെ ജോര്‍ജിനെ കെട്ടിയിട്ട് ശ്വാസം മുട്ടിച്ചതായും ഇര ശ്വാസം മുട്ടി മരിച്ചതാണെന്നും ഷ്‌നൈഡര്‍ സമ്മതിച്ചു.
ഇതിന് ശേഷം കശാപ്പുകാര്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കിയതായും തലയും കൈകളും കാലുകളും കത്തിച്ചുകളഞ്ഞതായും ഇയാള്‍ പറഞ്ഞു. അതിന് ശേഷം മറ്റ് ശരീരഭാഗങ്ങള്‍ പ്രദേശത്ത് പല സ്ഥലങ്ങളിലായി വിതറിയതായും ഷ്‌നൈഡര്‍ പോലീസിനോട് പറഞ്ഞു. നേപ്പാളിലെ ഒരു മതാചാരത്തിന്റെ ഭാഗമായി ശരീരഭാഗങ്ങള്‍ പച്ചക്കറിയ്‌ക്കൊപ്പം ഇട്ട് വേവിച്ചതായും ഷ്‌നൈഡര്‍ സമ്മതിച്ചു.
ശവക്കുഴി കുത്തിയ 25കാരനും കേസില്‍ പ്രതിയാണ്. എല്ലില്‍ നിന്ന് ഇറച്ചി വേര്‍പെടുന്നത് വരെ വേവിക്കാന്‍ ഷ്‌നൈഡര്‍ നിര്‍ദേശിച്ചതായി ഇയാള്‍ പറഞ്ഞു. ആരെങ്കിലും ചോദിച്ചാല്‍ നായയ്ക്കുള്ള ഭക്ഷണമാണെന്ന് പറയാനും നിര്‍ദേശം നല്‍കി.
ആയിരം യൂറോ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് ഷ്‌നൈഡര്‍ കൊലപാതകം നടത്തിയത്. കൊലപാതകത്തിന്റെ പൂര്‍ണ ഉത്തരാവാദിത്തം ഷ്‌നൈഡര്‍ ഏറ്റെടുത്തതായി ഡിഫന്‍സ് ലോയര്‍ ലൂക് അബ്രാറ്റ് കീവിച്ച്‌സ് പറഞ്ഞു.
അതേസമയം, ഷ്‌നൈഡറിന് ചില മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി മനഃശാസ്ത്രജ്ഞര്‍ പറഞ്ഞു. കുറ്റകൃത്യത്തില്‍ തനിക്ക് പങ്കില്ലെന്ന് കാബൂബാസി വാദിച്ചു. എന്നാല്‍ അവരും ശവക്കുഴി കുത്തുന്നയാളും കേസില്‍ കൂട്ടുപ്രതികളാണ്. കേസില്‍ മേയ് 22ന് വിധി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.