TRENDING:

ആത്മീയ സൗഖ്യം തേടിയെത്തിയ യുവതി പറ്റിച്ചു; മഠാധിപതിയ്ക്ക് നഷ്ടപ്പെട്ടത് 47 ലക്ഷം രൂപ

Last Updated:

2020ല്‍ ഫേസ്ബുക്കിലൂടെയാണ് മഠാധിപതിയും യുവതിയും പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും മൊബൈല്‍ നമ്പറുകള്‍ കൈമാറി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആത്മീയ സൗഖ്യം തേടി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി കമ്പളിപ്പിച്ചെന്ന പരാതിയുമായി മഠാധിപതി രംഗത്ത്.  കർണാടകയിലെ ബെംഗളൂരു റൂറൽ ജില്ലയിൽ നെലമംഗല താലൂക്കിലെ മഠാധിപതി ചെന്നവീര ശിവാചാര്യ സ്വാമിയാണ് ദാബാസ്പേട്ട് പൊലീസിൽ പരാതി നൽകിയത്. തുടര്‍ന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
advertisement

ആത്മീയ സൗഖ്യം തേടിയെത്തിയ യുവതിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടന്നാണ് മഠാധിപതി പറയുന്നത്. വര്‍ഷ എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മഞ്ജുള എന്ന യുവതി തന്നെ കബളിപ്പിച്ചെന്നാണ് ചെന്നവീര ശിവാചാര്യ സ്വാമി പരാതിയില്‍ പറയുന്നത്. 2020ലാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന്  മൊബൈല്‍ നമ്പറുകള്‍ പരസ്പരം കൈമാറി.

ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയാണെന്നും മാതാപിതാക്കള്‍ മരിച്ചുപോയെന്നുമാണ് യുവതി മഠാധിപതിയോട് പറഞ്ഞത്. ഇരുവരും നിരവധി തവണ വിഡിയോ കോളുകള്‍ ചെയ്തിരുന്നുവെങ്കിലും യുവതി തന്റെ വ്യക്തിത്വം വെളിപ്പെടുത്തുകയോ മുഖം കാണിക്കുകയോ ചെയ്തിരുന്നില്ല.

advertisement

Also Read- കയറ്റി അയച്ച 40 ലക്ഷത്തിന്റെ എസ്‍യുവിയുമായി പാഴ്‌സല്‍ കമ്പനി മുങ്ങി; ഓൺലൈൻ തട്ടിപ്പിൽ ഗായകൻ

പഠനാവശ്യത്തിനായി പണമാവശ്യപ്പെട്ട് 10 ലക്ഷം രൂപയും, ആശുപത്രി ആവശ്യത്തിന് 38 ലക്ഷം രൂപയും യുവതി സ്വാമിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഈ തുക ചെന്നവീര ശിവാചാര്യ സ്വാമി വര്‍ഷയുടെ സുഹൃത്ത് പരിചയപ്പെടുത്തിയ മഞ്ജുളയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു.യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ചെന്നവീര ശിവാചാര്യ സ്വാമി തന്റെ സുഹൃത്തുക്കളെ മത്തികെരെ ആശുപത്രിയില്‍ അയച്ചപ്പോള്‍ വര്‍ഷ എന്ന പേരില്‍ ഒരു രോഗിയെ അവിടെ ഇല്ലെന്ന് മനസിലാക്കി.

advertisement

തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ മഠാധിപതി മഞ്ജുളയെ വിളിച്ച് പണം തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ആവശ്യപ്പെട്ടു.ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ഏപ്രിലില്‍ മഞ്ജുള ഉള്‍പ്പെടെ ഏഴ് പേര്‍ മഠത്തിലെത്തി ചെന്നവീര ശിവാചാര്യ സ്വാമിയെ ഭീഷണിപ്പെടുത്തി. വര്‍ഷയുടെ ചികിത്സയ്ക്കായി പലരില്‍ നിന്നായി 55 ലക്ഷം രൂപ കടംവാങ്ങിയെന്നും പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണി ഉയര്‍ത്തി. തുടര്‍ന്ന്, സ്വാമിയെ ഭീഷണിപ്പെടുത്തി മാപ്പുപറയിക്കുകയും ഫോണില്‍ വിഡിയോ ചിത്രീകരിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ആത്മീയ സൗഖ്യം തേടിയെത്തിയ യുവതി പറ്റിച്ചു; മഠാധിപതിയ്ക്ക് നഷ്ടപ്പെട്ടത് 47 ലക്ഷം രൂപ
Open in App
Home
Video
Impact Shorts
Web Stories