കയറ്റി അയച്ച 40 ലക്ഷത്തിന്റെ എസ്‍യുവിയുമായി പാഴ്‌സല്‍ കമ്പനി മുങ്ങി; ഓൺലൈൻ തട്ടിപ്പിൽ ഗായകൻ

Last Updated:

മറ്റ് പാര്‍സല്‍ കമ്പനികള്‍ ആവശ്യപ്പെട്ടതിനെക്കാള്‍ കുറഞ്ഞ പണമാണ് ഈ കമ്പനി ഈടാക്കിയത്. അതുകൊണ്ടുതന്നെ വാഹനം കയറ്റുകയായിരുന്നു

ഡിജിറ്റൽ രംഗത്തുളള വളർച്ചയുടെ അതേ വേഗതയിലാണ് സൈബർ കുറ്റകൃത്യങ്ങളുടെ കുതിച്ചുചാട്ടവും. ഇത്തരത്തിലുളള കുറ്റകൃത്യത്തിനു നിരവധി മുൻകരുതലുകൾ മുൻപോട്ട് വച്ചിട്ടുണ്ടെങ്കിലും. അതോക്കെ കാറ്റിൽ പറപ്പിക്കുന്ന രീതിയാണ് കണ്ട് വരുന്നത്. സാമ്പത്തിക നേട്ടം മുന്നിൽ കണ്ട് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നവർ നിരവധിയാണ്. ഇതുവഴി ഒരുപാട് പേരാണ് ചതിക്കുഴികളിൽ വീഴുന്നത്. അത്തരത്തിലുളള ഒരു വാർത്തയാണ് ഗുജറാത്തിൽ നിന്ന് എത്തുന്നത്.
advertisement
ഗുജറാത്തി ഗായകനായ ബിന്നി ശര്‍മ തന്റെ 40 ലക്ഷം വിലയുള്ള കാര്‍ ബിന്നി ഹിമാചല്‍ പ്രദേശില്‍ നിന്നു അഹമ്മദാബാദിലേക്ക് കയറ്റി അയച്ചു. ഇപ്പോള്‍ കാറിനെക്കുറിച്ചോ കാറു കൊണ്ടുപോയവരെ കുറിച്ചോ ഒരു വിവരവുമില്ലെന്ന് ഗായകൻ പറയുന്നു. ബിന്നി ശർമ്മ തന്റെ ഇൻസ്റ്റാഗ്രാം അക്കൗഡ് വഴിയാണ് ഇക്കാര്യം അറിയിച്ചത്.
 ഏല്‍പ്പിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ വാഹനം ലഭിച്ചിട്ടില്ലെന്നും വാഹനം അയച്ച പാഴ്‌സല്‍ സര്‍വീസുകാരെ ഇപ്പോള്‍ വിളിച്ച് കിട്ടുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞു.മൂവ് മൈ കാര്‍ എന്ന വെബ്‌സൈറ്റ് വഴിയാണ് അഗര്‍വാള്‍ എക്‌സ്പ്രസ് പാക്കേഴ്‌സ് ആന്‍ഡ് മൂവേഴ്‌സ് എന്ന കമ്പനിയെ ബിന്നി ശര്‍മ ബന്ധപ്പെടുന്നത്. മറ്റ് പാര്‍സല്‍ കമ്പനികള്‍ ആവശ്യപ്പെട്ടതിനെക്കാള്‍ കുറഞ്ഞ പണമാണ് ഈ കമ്പനി ഈടാക്കിയത്. അതുകൊണ്ടുതന്നെ വാഹനം കയറ്റി. അയയ്ക്കുന്നതിനായി അവരെ ഏല്‍പ്പിക്കുകയും അവര്‍ എന്റെ കാര്‍ ട്രക്കില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും വണ്ടിയുടെയോ കൊണ്ടുപോയവരുടെയോ വിവരമില്ലെന്നാണ് അദ്ദേഹം പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കയറ്റി അയച്ച 40 ലക്ഷത്തിന്റെ എസ്‍യുവിയുമായി പാഴ്‌സല്‍ കമ്പനി മുങ്ങി; ഓൺലൈൻ തട്ടിപ്പിൽ ഗായകൻ
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement