നേഹ പബ്ലിക് സ്‌കൂളിലെ ക്ലാസ് മുറിയിൽ വെച്ച് അധ്യാപിക തന്റെ വിദ്യാർത്ഥികളോട് സഹപാഠിയെ അടിക്കാൻ ആവശ്യപ്പെടുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, സംഭവത്തിനെതിരെ പൊതുജനങ്ങളിൽ നിന്നും നിരവധി രാഷ്ട്രീയ നേതാക്കളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നു. കുറ്റാരോപിതയായ അധ്യാപിക തൃപ്തി ത്യാഗിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.
അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി അധ്യാപിക തൃപ്തി ത്യാഗി രംഗത്തെത്തിയിരുന്നു.ഹോംവർക്ക് ചെയ്യാത്തതിനാലാണ് സഹപാഠികളെക്കൊണ്ട് വിദ്യാർഥിയെ അടിപ്പിച്ചത്. അംഗപരിമിതയായതിനാലാണ് അടിക്കാൻ വേണ്ടി സഹപാഠിയ്ക്ക് നിർദേശം നൽകിയതെന്ന് അധ്യാപിക ന്യായീകരിച്ചു.
സംഭവ സമയത്ത് വിദ്യാർഥിയുടെ ബന്ധു സ്ഥലത്തുണ്ടായിരുന്നുവെന്നും അവൻ പകർത്തിയ വീഡിയോയാണ് പ്രചരിച്ചതെന്നും അധ്യാപിക പറഞ്ഞു. പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോയാണെന്നും അധ്യാപിക ആരോപിക്കുന്നുണ്ട്.