സംഭവത്തെ കുറിച്ച് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചകായി ദോശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി കമ്മീഷന്‍ യുവതിയുടെ മൊഴിയെടുക്കും. ജനപ്രതിനിധിയെന്ന നിലയില്‍ ശശിയുടെ ഭാഗത്തു നിന്നും ഉണ്ടായത് വലിയ കുറ്റമാണെന്നും രേഖ ശര്‍മ്മ പറഞ്ഞു.
- ഇത് പുതുമയുള്ള കാര്യമല്ല, മനുഷ്യനാണല്ലോ പല തെറ്റുകളും പറ്റുമെന്ന് ജോസഫൈന്‍
- സ്ത്രീപീഡന പരാതികൾ ഒതുക്കാൻ ശ്രമിച്ചു; പ്രതിക്കൂട്ടിലാകുന്നത് സിപിഎം
advertisement
സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്നു പ്രതികരിച്ചതിനു പിന്നാലെയാണ് ദേശീയ കമ്മീഷന്റെ ഇടപെടല്‍ എന്നതും ശ്രദ്ധേയം. ഇത് പുതുമയുള്ള കാര്യമല്ലെന്നും പാര്‍ട്ടി ഉണ്ടായ കാലഘട്ടം മുതല്‍ ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ജോസഫൈന്‍ പ്രതികരിച്ചിരുന്നു.
കമ്മീഷന്റെ ഈ നിലപാടിനെതിരെ പ്രതിഷേധം ശക്തമായിരിക്കുന്നതിനിടെയാണ് ദേശീയ വനിതാ കമ്മീഷന്റെ ഇടപെടല്‍.
Location :
First Published :
September 05, 2018 9:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പുതുമയുള്ള കാര്യമല്ലെന്ന് ജോസഫൈന്‍; ശശിക്കെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍
